തിരിച്ചറിയാൻ പ്രയാസമാകും! പഴയകാല ചിത്രവുമായി പ്രിയതാരം

ഏറെ കാലമായി കലാരംഗത്തുണ്ടെങ്കിലും ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അമൽ രാജ് ദേവ് മലയാളികൾക്ക് സുപരിചിതനായത്. ചക്കപ്പഴത്തിൽ കുഞ്ഞുണ്ണിയായി എത്തിയ താരം വൈകാതെ പ്രേക്ഷകരുടെ മനസ് കീഴടക്കിയിരുന്നു. 

actor Amal Rajdev shares a picture of the old days

റെ കാലമായി കലാരംഗത്തുണ്ടെങ്കിലും ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അമൽ രാജ് ദേവ് മലയാളികൾക്ക് സുപരിചിതനായത്. ചക്കപ്പഴത്തിൽ കുഞ്ഞുണ്ണിയായി എത്തിയ താരം വൈകാതെ പ്രേക്ഷകരുടെ മനസ് കീഴടക്കിയിരുന്നു. പരമ്പരയിലൂടെ വലിയ ആരാധകരെ സ്വന്തമാക്കിയ താരം നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.  മീശയും താടിയുമില്ലാത്ത തീർത്തും വ്യത്യസ്തവും, തിരിച്ചറിയാൻ പറ്റാത്തതുമായ ഗെറ്റപ്പിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഇങ്ങനേയും ഒരാളുണ്ടായിരുന്നേ. ഓർമ്മകളിൽ ഒരു മുഖം..' - എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 'ഇതിപ്പോ ചിരിക്കുകയാണോ കരയുകയാണോ?' എന്നാണ് ചക്കപ്പഴത്തിലെ പൈങ്കിളിയെ അവതരിപ്പിക്കുന്ന ശ്രുതി രജനീകാന്തിന്റെ കമന്റ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by amal Rajdev (@amal_rajdev)

സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിച്ചിറങ്ങിയ അമൽ, സൂര്യ കൃഷ്ണമൂർത്തിയുടെ നാടകങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു. , വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിന്റെ നാടകരൂപം ആയിരത്തിലധികം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. നർത്തകിയാണ് ഭാര്യ ദിവ്യലക്ഷ്മി. ഭാഗ്യലക്ഷ്മിക്കൊപ്പമായിരുന്നു പ്രേമലേഖനത്തിൽ അമൽ വേഷമിട്ടത്. അടുത്തിടെ പുറത്തിറങ്ങിയ മാലിക് എന്ന ചിത്രത്തിലും വ്യത്യസ്തമായൊരു ഗെറ്റപ്പിൽ താരം വേഷമിട്ടിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios