Asianet News MalayalamAsianet News Malayalam

280 കോടി രൂപയുടെ ആസ്തിയുള്ള അഭിഷേക് ബച്ചൻ എസ്ബിഐ മാസം നല്‍കും 1800000 രൂപ; കാരണം ഇതാണ് !

സിനിമ രംഗത്ത് സജീവമല്ലെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അഭിഷേക് ബച്ചന്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും മാസം 18 ലക്ഷം രൂപ അഭിഷേകിന് ലഭിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

Abhishek Bachchan gets Rs 18 lakh from State Bank of India per month
Author
First Published Oct 6, 2024, 7:50 AM IST | Last Updated Oct 6, 2024, 7:50 AM IST

മുംബൈ: അഭിഷേക് ബച്ചൻ സിനിമയില്‍ ഇപ്പോള്‍ സജീവമാണെന്ന് പറയാന്‍ സാധിക്കില്ല. 2023 ല്‍ സ്പോര്‍ട്സ് ഡ്രാമയായ ഗൂമറിലാണ് അവസാനം അഭിഷേക് അഭിനയിച്ചത്. ഇതില്‍ ഒരു ക്രിക്കറ്റ് കോച്ചായാണ് അഭിഷേക് എത്തിയത്. ഇതിലെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ബോല എന്ന ചിത്രത്തില്‍ ഒരു ക്യാമിയോ റോളിലും അഭിഷേക് എത്തിയിരുന്നു.

സിനിമ രംഗത്ത് നിന്നും അകലം പാലിക്കുന്നുവെങ്കിലും അഭിഷേക് വാര്‍ത്തകളില്‍ നിറയുന്നുണ്ട്.  ഭാര്യ ഐശ്വര്യ റായിയിൽ നിന്ന് വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങളാണ് ഇതിന് കാരണം. എന്നാല്‍ പലപ്പോഴായി ദമ്പതികള്‍ തന്നെ ഇത് തള്ളി കള‌ഞ്ഞിട്ടുണ്ട്. 

അതേ സമയം പുതിയൊരു വാര്‍ത്തയാണ് ഇന്ത്യന്‍ ടിവി പുറത്തുവിട്ടത്. പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും മാസം 18 ലക്ഷം രൂപ അഭിഷേകിന് ലഭിക്കും. അത് പലിശ ഇനത്തില്‍ ഒന്നുമല്ല. അതിന്‍റെ കാര്യങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

റിപ്പോർട്ട് പ്രകാരം ഏകദേശം 280 കോടി രൂപയുടെ ആസ്തിയുള്ള  അഭിഷേക് ബച്ചൻ, മുംബൈയിലെ ബച്ചന്‍ കുടുംബത്തിന്‍റെ ഔദ്യോഗിക വസതിയായ ജല്‍സയ്ക്ക് അടുത്തുള്ള അദ്ദേഹത്തിന്‍റെ ആഡംബര ഭവനങ്ങളായ അമ്മു, വാറ്റ്സ് എന്നിവയുടെ താഴത്തെ നില  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഈ പാട്ടക്കരാർ 15 വർഷത്തേക്ക് നീളുന്നതാണ്. ഇത് വലിയൊരു വാടക അഭിഷേകിന് ലഭിക്കാന്‍ ഇടയാക്കും. 

സാപ്കീ.കോം റിപ്പോർട്ട് പ്രകാരം അഭിഷേകും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള 15 വർഷത്തെ പാട്ടക്കരാർ സംബന്ധിച്ച വിശദാംശങ്ങൾ രേഖകൾ പുറത്തുവന്നിട്ടുണ്ട്. അഭിഷേക് ബച്ചൻ നിലവിൽ 18.9 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് പ്രതിമാസ വാടകയായി നേടുന്നത്. അഞ്ച് വർഷത്തിന് ശേഷം പ്രതിമാസ വാടക 23.6 ലക്ഷം രൂപയായും പത്ത് വർഷത്തിന് ശേഷം 29.5 ലക്ഷം രൂപയായും വർധിപ്പിക്കാനുള്ള വ്യവസ്ഥകൾ പാട്ട കരാറില്‍ ഉള്‍പ്പെടുന്നു. കെട്ടിടത്തിൽ 3,150 ചതുരശ്ര അടിയാണ് എസ്ബിഐക്ക് നൽകിയിരിക്കുന്നത്.

'കൊല്ലപ്പെട്ട രേണുക സ്വാമിയുടെ പ്രേതം ഉപദ്രവിക്കുന്നു': ജയിലില്‍ പരാതിയുമായി കന്നഡ സൂപ്പർതാരം ദർശൻ

ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് ബുദ്ധിമുട്ട് ഉണ്ടാകും, നടന് അഹങ്കാരത്തിന് ഒരു കുറവുമില്ലെന്ന് നടി പ്രിയങ്ക
 

Latest Videos
Follow Us:
Download App:
  • android
  • ios