'എവിടുന്നു പൊട്ടിമുളച്ചു ഈ അവിഹിതം, ബച്ചന്‍ കുടുംബം കലിപ്പിലാണ്': വിവാഹ മോചന ഗോസിപ്പില്‍ ട്വിസ്റ്റോ ?

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചനത്തിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ ബച്ചൻ കുടുംബത്തിന്റെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. 

Abhishek Aishwarya Divorce buz Bachchan family expresses displeasure with Abhishek Bachchan Nimrat Kaurs affair rumours

കൊച്ചി: അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായിയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള നിരന്തരമായ അഭ്യൂഹങ്ങൾക്കിടയിൽ ബച്ചൻ കുടുംബത്തിന്‍റെ അടുത്ത വൃത്തങ്ങളുടെ പ്രതികരണം ചില ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. 

അഭിഷേക് ബച്ചനും നടി നിമ്രത് കൗറുമായുള്ള ബന്ധമാണ്  താരദമ്പതികൾ വിവാഹമോചനത്തിലേക്ക് നയിക്കാന്‍  പോകാനുള്ള കാരണങ്ങളിലൊന്നായി ഗോസിപ്പ് പ്രചരിക്കുന്നത്. ഇപ്പോള്‍ ബച്ചൻ കുടുംബവുമായി അടുത്ത ഒരു വൃത്തം പേര് വെളിപ്പെടുത്താതെ സൂമിന് നൽകിയ അഭിമുഖത്തിൽ, അഭിഷേക് ബച്ചന്‍റെയും നിമ്രത് കൗറിന്‍റെയും ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ തള്ളിക്കളഞ്ഞു, അവരെ " അസംബന്ധവും, ദ്രോഹിക്കുന്നതും, ചവറ്റുകുട്ടയില്‍ ഇടേണ്ടതുമായ" ഒരു ഗോസിപ്പ് എന്നാണ് ഈ വൃത്തം ഇതിനെതിരെ പ്രതികരിച്ചത്. 

"ഈ കിംവദന്തികളിൽ ഒരു കണിക പോലും സത്യമില്ല. എന്തുകൊണ്ടാണ് ആ സ്ത്രീ (നിമ്രത് കൗർ) ഇത്രയും വിവാദം ഉണ്ടായിട്ട് ഒരു നിഷേധ കുറിപ്പും ഈ വിവാദത്തില്‍ പുറപ്പെടുവിക്കാത്തത് എന്ന് ഞങ്ങൾ ആശ്ചര്യപ്പെടുന്നു. അഭിഷേക് ഇതിനകം തന്നെ മൗനം പാലിക്കുകയാണ്. തന്‍റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്ന ഈ വിവാദങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നത്" ഈ വൃത്തം പറയുന്നു.

അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായ് ബച്ചന്‍റെയും വിവാഹമോചനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ എത്രത്തോളം ദോഷകരമാണെന്ന് ഉറവിടം വ്യക്തമാക്കി. "എവിടെ നിന്ന് എങ്ങനെയാണ്  അവിഹിതബന്ധം എന്ന ഗോസിപ്പ് ആരംഭിച്ചത്? നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കണം. അഭിഷേക് തന്‍റെ ഭാര്യയെ ചതിക്കുന്ന തരക്കാരനല്ല. വിവാഹത്തിലുടനീളം അവൻ ഭാര്യയോട് പൂർണ്ണമായും വിശ്വസ്തനായിരുന്നു. എന്തുകൊണ്ടാണ് അവരുടെ വിവാഹ ബന്ധത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ ഇത്തരം കാര്യം വരുന്നത്" എന്ന് ഈ ഉറവിടം ചോദിക്കുന്നു. 

"ഈ ഗോസിപ്പുകളില്‍ ബച്ചന്‍ കുടുംബം വളരെ രോഷാകുലരാണ്, ഇതൊക്കെ എവിടെ നിന്നാണ് വരുന്നത് എന്ന് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. അത് കണ്ടെത്തി കഴിഞ്ഞാല്‍ ഉറപ്പായും നിയമ നടപടിയുണ്ടാകും ” ബച്ചന്‍ കുടുംബത്തിന്‍റെ അടുത്ത വൃത്തം സൂമിനോട് പറഞ്ഞു. 

'ബന്ധത്തില്‍ വിശ്വാസ്യത വേണം': ഐശ്വര്യയുടെ പിറന്നാളിന് പിറ്റേന്ന് അഭിഷേകിന്‍റെ ക്ലിപ്പ് വൈറല്‍

'ഐശ്വര്യ എന്‍റെ അമ്മ, ഞാന്‍ ജനിക്കുന്നത് അവരുടെ 15-ാമത്തെ വയസിൽ'; ബോളിവുഡിനെ ഞെട്ടിച്ച ആ അവകാശവാദം
 

Latest Videos
Follow Us:
Download App:
  • android
  • ios