'ബാല ചേട്ടന്‍ തിരിച്ചുവരും, അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നവരാണ് ഞങ്ങളും'; അഭിരാമി സുരേഷ്

കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലയെ മാർച്ച് ഏഴിനാണ് മുൻ ഭാ​ര്യ അമൃത സുരേഷും മകള്‍ അവന്തികയും കാണാൻ എത്തിയത്.

abhirami suresh talk about actor bala nrn

ലയാളികൾക്ക് സുപരിതയായ താരമാണ് അഭിരാമി സുരേഷ്. ​ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടിയായ അഭിരാമി അഭിനയവും സംഗീതവും ഒറ്റ കുടക്കീഴിൽ കൊണ്ടുപോവുന്നതിനൊപ്പം തന്നെ വ്ലോ​ഗിങ്ങിലും ശ്രദ്ധേയയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ അഭിരാമി പങ്കുവയ്ക്കുന്ന വീഡിയോകൾക്കും ഫോട്ടോകൾക്കും കാഴ്ചക്കാർ ഏറെയാണ്. പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും താരം പാത്രമാകാറുണ്ട്. ഇവയോടെല്ലാം ശക്തമായി തന്നെ അഭിരാമി പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കുറിച്ച് അഭിരാമി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

"ബാല ചേട്ടൻ ആശുപത്രിയിൽ ആണെന്ന് അറിഞ്ഞ സമയത്ത് തന്നെ ഞങ്ങൾ അവിടെ എത്തി. ചേച്ചി അന്ന് പുലർച്ചെ ദുബൈയിൽ നിന്നും വന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. ചേച്ചിയും പാപ്പുവും ചേട്ടനെ അകത്ത് കയറി കണ്ടു. കുറേ നേരം സംസാരിച്ചു. കൊച്ചിനെയും കൊണ്ട് ആശുപത്രിയിൽ നിൽക്കണ്ട എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാണ് പാപ്പുവിനെ തിരികെ കൊണ്ടുപോയത്. ചേച്ചിയും അമ്മയും ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു. ആർക്കും ഒരു പ്രശ്നവും ഉണ്ടാകണമെന്ന് ആ​ഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങൾ. ബാല ചേട്ടൻ പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നവരിൽ ഞങ്ങളും ഉണ്ട്. എലിസബത്ത് ചേച്ചിയോടൊപ്പം ഉള്ള പുതിയ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി. അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും. പുള്ളി ഇനിയും അഭിനയിക്കണം. അതിനുള്ള ആരോ​ഗ്യം ദൈവം കൊടുക്കട്ടെ", എന്നാണ് അഭിരാമി പറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഭിരാമിയുടെ പ്രതികരണം. 

വില്ലുമായി ധ്യാൻ ​ഗദയെടുത്ത് അജു; പൊട്ടിച്ചിരിപ്പിക്കാന്‍ 'നദികളില്‍ സുന്ദരി യമുന', ഫസ്റ്റ് ലുക്ക്

കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലയെ മാർച്ച് ഏഴിനാണ് മുൻ ഭാ​ര്യ അമൃത സുരേഷും മകള്‍ അവന്തികയും കാണാൻ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 'ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour', എന്നാണ് അഭിരാമി അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios