ആമിർ ഖാന് 59 വയസില്‍ പുതിയ പ്രണയം; കാമുകിയുടെ പേര് പുറത്ത്, ബോളിവുഡുമായുള്ള ബന്ധം ഇതാണ് !
മൂത്തമകൻ ജുനൈദ് ഖാന്റെ ലൗയാപ് എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ആമിർ ഖാൻ. അതിനിടെയാണ് പുതിയ ഡേറ്റിംഗ് വിവരം.
![Aamir Khans new ladyloves name is Gauri has no connection to Bollywood Aamir Khans new ladyloves name is Gauri has no connection to Bollywood](https://static-gi.asianetnews.com/images/01jjkpcs6c1ejq9a866v55f49q/Aamir-Khan-New-Upcoming-Movie-1737975293132_363x203xt.jpg)
മുംബൈ: മൂത്തമകൻ ജുനൈദ് ഖാന്‍ നായകനായി എത്തുന്ന ലൗയാപ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ് ആമിർ ഖാൻ. അടുത്തിടെ ബോളിവുഡിലെ മറ്റ് ഖാന്മാരെ ഷാരൂഖ് ഖാനെയും, സല്‍മാന്‍ ഖാനെയും വിളിച്ച് ചിത്രത്തിന്‍റെ പ്രിവ്യൂവും താരം നടത്തി.
അതേ സമയം ജീവിതത്തില്‍ പുതിയൊരു ബന്ധത്തിന് ആമിര്‍ തുടക്കമിട്ടുവെന്നാണ് വിവരം. ബാംഗ്ലൂർ സ്വദേശിയായ ഗൗരി എന്ന യുവതിയുമായി ആമിര്‍ ഡേറ്റിംഗിലാണ് എന്നാണ് ബോളിവുഡിലെ പുതിയ ഗോസിപ്പ്. ബോളിവുഡുമായി യാതൊരു ബന്ധവും ഇല്ലാത്ത ഗൗരിയെ അടുത്തിടെ ആമിര്‍ ഒരു കുടുംബ കൂടിച്ചേരലിന് വിളിച്ചുവെന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
2021ലാണ് ആമിർ മുന്‍ഭാര്യ കിരൺ റാവുവിൽ നിന്ന് വിവാഹമോചനം നേടുന്ന കാര്യം പ്രഖ്യാപിച്ചത്.
ഈ വാർത്ത ആമിറോ അടുത്ത വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, താന്‍ തീര്‍ത്തും റൊമാന്‍റിക്കാണ് എന്ന് നടന്‍ അടുത്തിടെ പറഞ്ഞിരുന്നു.
ജുനൈദ് ഖാന്‍ നായകനായി എത്തുന്ന ലൗയാപയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചില്‍ “ഞാൻ വളരെ റൊമാന്‍റിക്കായ വ്യക്തിയാണ്, ഞാൻ സത്യം ചെയ്യുന്നു. ഇത് തമാശയായി തോന്നിയേക്കാം, പക്ഷേ നിങ്ങൾക്ക് എന്‍റെ രണ്ട് മുന്‍ ഭാര്യമാരോടും ചോദിക്കാം. എന്‍റെ പ്രിയപ്പെട്ട സിനിമകളെല്ലാം റൊമാന്‍റിക് ആണ്, ഞാൻ ശരിക്കും പ്രണയത്തിൽ വിശ്വസിക്കുന്നു. നാം ജീവിതത്തിൽ വളരുമ്പോൾ, സ്നേഹത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ ആഴമേറിയതാകുന്നു ജീവിതത്തെയും ആളുകളെയും നമ്മെത്തന്നെയും നന്നായി മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു" ആമിര്‍ പറഞ്ഞു.
സിനിമ രംഗത്ത് 2007-ൽ പുറത്തിറങ്ങിയ താരേ സമീൻ പറിൻ്റെ പ്രമേയപരമായ തുടർച്ചയായ സിത്താരെ സമീൻ പറിൽ പ്രവർത്തിക്കുകയാണ് ആമിര്‍. ദർശിൽ സഫാരി, ജെനീലിയ ദേശ്മുഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
നടൻ ആമിര്‍ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു?, റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരണം കാത്ത് ആരാധകര്‍
എന്‍റെ സിനിമ യൂട്യൂബില്‍ റിലീസ് ചെയ്താലും സന്തോഷം, കാരണം വിശദീകരിച്ച് ആമീര്‍ ഖാന്‍റെ മകന്‍ ജുനൈദ്