Asianet News MalayalamAsianet News Malayalam

ശ്രീവിദ്യയുടെ ഹൽദി ചടങ്ങിൽ സർപ്രൈസായി എത്തിയ അതിഥി

ആര്‍ക്കെങ്കിലും സര്‍പ്രൈസ് കൊടുക്കാന്‍ പോവുകയാണെങ്കില്‍ എനിക്ക് ഭയങ്കര ടെന്‍ഷനാണെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. 

A surprise guest at Srividyas Haldi function
Author
First Published Sep 9, 2024, 2:41 PM IST | Last Updated Sep 9, 2024, 2:41 PM IST

കൊച്ചി: ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹമാണ് ഞായറാഴ്ച. നീണ്ട നാളത്തെ പ്രണയം വിവാഹത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് രാഹുലും ശ്രീവിദ്യയും. എന്‍ഗേജ്‌മെന്റ് മുതലുള്ള വിശേഷങ്ങളെല്ലാം ശ്രീവിദ്യ യൂട്യൂബ് ചാനലിലൂടെ പങ്കിടുന്നുണ്ട്. ഇപ്പോഴിതാ ഹല്‍ദി വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഹല്‍ദിക്ക് എന്നെ വിളിച്ചില്ലെങ്കിലും ഞാനൊരു സര്‍പ്രൈസ് കൊടുക്കാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞായിരുന്നു ഐശ്വര്യ ശ്രീവിദ്യയെ കാണാന്‍ പോയത്. അഭി മുരളിയും ഐശ്വര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ശരിക്കും വിളിച്ചിട്ടൊന്നുമില്ല, വലിഞ്ഞ് കയറി വന്നതാണെന്നായിരുന്നു അഭി മുരളി പറഞ്ഞത്.

ആര്‍ക്കെങ്കിലും സര്‍പ്രൈസ് കൊടുക്കാന്‍ പോവുകയാണെങ്കില്‍ എനിക്ക് ഭയങ്കര ടെന്‍ഷനാണെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. അവളുടെ ഹല്‍ദി കൂടണമെന്ന് ആഗ്രഹിച്ചിരുന്നു. രാവിലെ തയ്ച്ച് കിട്ടിയ ഡ്രസാണ്, പെട്ടെന്ന് തീരുമാനിച്ചങ്ങ് വന്നതാണ്. ശ്രീയുടെ ബെസ്റ്റ് ഫ്രണ്ടിനെ വിളിച്ച് അഭിയാണ് കാര്യങ്ങള്‍ ചോദിച്ചത്. ശ്രീവിദ്യയെ കാണിക്കാതെ പാത്തുപതുങ്ങിയുമാണ് ഐശ്വര്യ സ്റ്റേജിലേക്ക് പോയത്. അച്ഛനും അമ്മയ്ക്കും നന്ദുവിനൊപ്പമായി ഇരിക്കുകയായിരുന്നു ശ്രീവിദ്യ. ഹല്‍ദി തുടങ്ങുന്ന സമയത്തായിരുന്നു ഐശുവും അഭിയും വേദിയിലേക്കെത്തിയത്.

ഇതെന്തേയെന്നായിരുന്നു ശ്രീവിദ്യ ചോദിച്ചത്. ഇവളുടെ ഹല്‍ദിക്ക് ഞാന്‍ സര്‍പ്രൈസ് കൊടുത്തതാണ്. അപ്പോള്‍ ഞാനും കൊടുക്കണ്ടേയെന്നായിരുന്നു ഐശു ചോദിച്ചത്. എന്റെ ഹല്‍ദിക്ക് ഞാന്‍ ഞെട്ടിത്തരിച്ചതാണ്. അന്ന് രാവിലെ വിളിച്ചപ്പോഴും ഞാന്‍ വരില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അവിങ്ങനെയൊരു പണി തന്നപ്പോള്‍ തിരിച്ച് ഞാനും പണി കൊടുക്കണ്ടേ.

അവള് വിളിച്ചാലും ഇല്ലെങ്കിലും എനിക്ക് അവളുടെ ഹല്‍ദി കൂടണമായിരുന്നു. ഞാന്‍ അവളെ എന്റെ കല്യാണത്തിന് വിളിച്ചിട്ടുണ്ടായിരുന്നില്ല, അവള് വിളിക്കാതെ വന്നതാണ്. അവളെ മഞ്ഞള്‍ തേപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ വന്നതാണ്. ഒരാളും കൂടെ പെടുന്നത് കാണുമ്പോള്‍ സന്തോഷം എന്നുമായിരുന്നു ഐശു പറഞ്ഞത്.

'ഗോട്ട്' ഒടിടിയില്‍ എത്തുമ്പോള്‍ വന്‍ സര്‍പ്രൈസുണ്ട്: എവിടെ എന്ന് കാണാം വിജയ് ചിത്രം

ദീപികയുടെയും രൺവീറിന്‍റെയും കുഞ്ഞിന്‍റെ ഭാവി പ്രവചനം തകൃതി: സൂര്യരാശി പറയുന്നതെന്ത്?

Latest Videos
Follow Us:
Download App:
  • android
  • ios