Asianet News MalayalamAsianet News Malayalam

Weight Loss Stories : ആറ് മാസം കൊണ്ട് 26 കിലോ കുറച്ചു, വെയ്റ്റ് ലോസ് സീക്രട്ട് ഇതൊക്കെ

ആറ് മാസം കൊണ്ടാണ് അജിത്ത് 26 കിലോ കുറച്ചത്. തുടക്കത്തിൽ 87 കിലോ ആയിരുന്നു ഭാരം. എന്നാൽ ഇപ്പോൾ 61 കിലോയാണ് ഭാരം. ഭാരം കുറയ്ക്കാൻ സഹായിച്ച ഡയറ്റ് പ്ലാൻ പങ്കുവച്ച് അജിത്ത്.

weight loss journey ajith lost 26 kg in six months
Author
First Published Jun 27, 2024, 6:22 PM IST

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

അമിതവണ്ണം നിങ്ങളിൽ പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ്. ഉദാസീനമായ ജീവിതശെെലിയും തെറ്റായ ഭക്ഷണക്രമവുമെല്ലാമാണ് അമിതവണ്ണം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ. അമിതവണ്ണം നിയന്ത്രിക്കുന്നതിൽ ആഹാര നിയന്ത്രണത്തിന് മാത്രമല്ല വ്യായാമത്തിനും വലിയ പങ്കാണുള്ളത്. ഭാരം കൂടുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. 

ക്യത്യമായ ഡയറ്റും വ്യായാമം ചെയ്ത് തന്നെ എങ്ങനെ ഭാരം കുറയ്ക്കാമെന്ന് അജിത്ത് സി പറയുന്നു. ആറ് മാസം കൊണ്ടാണ് അജിത്ത് 26 കിലോ കുറച്ചത്. തുടക്കത്തിൽ 87 കിലോ ആയിരുന്നു ഭാരം. എന്നാൽ ഇപ്പോൾ 61 കിലോയാണ് ഭാരം. ഭാരം കുറയ്ക്കാൻ സഹായിച്ച ഡയറ്റ് പ്ലാൻ പങ്കുവച്ച് അജിത്ത്.

അന്ന് 87, ഇന്ന് 61 കിലോ

' Dr. diet എന്ന ഇൻസ്റ്റ​ഗ്രാം പേജ് വഴിയാണ് ഭാരം കുറയ്ക്കുന്നതിനുള്ള ഡയറ്റ് പ്ലാനും ടിപ്സും ലഭിക്കുന്നത്. ആദ്യത്തെ രണ്ട് മാസം കാർബോഹെെഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചിരുന്നില്ല. ആദ്യത്തെ മാസം തന്നെ എട്ട് കിലോ കുറഞ്ഞു. രണ്ടാം മാസം മുതൽ കുറച്ച് അളവിൽ കാർബ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് തുടങ്ങി. മൂന്നാം മാസം മുതലാണ് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചോറ് കഴിച്ച് തുടങ്ങുന്നത്. ബൗൺ റെെസ് ദിവസവും ഒരു നേരം കഴിച്ചിരുന്നു. അരി, ​ഗോതമ്പ്, ഉരുളക്കിഴങ്ങ്, ചേന, ചേമ്പ് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കിയിരുന്നു. 64 കിലോയാണ് കുറയ്ക്കണമെന്ന് ലക്ഷ്യമിട്ടിരുന്നത്. ഇപ്പോൾ 61 കിലോ വരെ എത്തി...' - അജിത്ത് പറയുന്നു.

ഭക്ഷണത്തി‌ന്റെ അളവ് കുറച്ചു

' വെറും വയറ്റിൽ ഇളംചൂടുള്ള വെള്ളം കുടിക്കുമായിരുന്നു. ഡയറ്റ് നോക്കിയിരുന്നുവെങ്കിലും വിശപ്പ് അധികം ഇല്ലായിരുന്നു. മടുപ്പ് ഇല്ലാത്തെ ഡയറ്റ് പ്ലാനായിരുന്നു നോക്കിയിരുന്നത്. ബ്ലാക്ക് കോഫി പഞ്ചസാര ഇടാതെ കുടിക്കുമായിരുന്നു. മധുരം കഴിക്കണമെന്ന് തോന്നുമ്പോൾ മൂന്ന് ഈന്തപ്പഴം കഴിക്കുമായിരുന്നു. അല്ലെങ്കിൽ റോബസ്റ്റ പഴം ഒരെണ്ണം കഴിച്ചിരുന്നു. ദിവസവും മൂന്നര ലിറ്റർ വെള്ളം കുടിക്കുമായിരുന്നു. മൊത്തമായി, ഭക്ഷണത്തി‌ന്റെ അളവ് കുറച്ചു...' - അജിത്ത് പറഞ്ഞു. 

 

weight loss journey ajith lost 26 kg in six months

 

' ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കണമെന്നത് കൊണ്ട് തന്നെയാണ് ഭാരം കുറയ്ക്കാമെന്ന തീരുമാനത്തിലെത്തിയത്. വയറിലെ കൊഴുപ്പ് വലിയ പ്രശ്നമായിരുന്നു. അത് കൊണ്ട് ഇഷ്ട വസ്ത്രം ഇടാൻ പറ്റില്ലായിരുന്നു...' - അജിത്ത് പറയുന്നു.

'ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ് (intermittent fasting) ആണ് ഫോളോ ചെയ്തിരുന്നത്. 10 മണിക്കൂറിൽ ഭക്ഷണത്തിൽ അളവ് കുറച്ച് നാല് തവണയായി ഭക്ഷണം കഴിക്കുമായിരുന്നു. ചോറിന്റെ അളവ് കുറച്ച് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി കൊണ്ടുള്ള ഡയറ്റ് പ്ലാൻ ഭാരം കുറയ്ക്കാൻ സഹായിക്കും. എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ, കോള, സോഡ,സ്വീറ്റ്സ് എന്നിവ ഒഴിവാക്കുമ്പോൾ തന്നെ വണ്ണം പെട്ടെന്ന് കുറയും...' - അജിത്ത് പറഞ്ഞു. 

ഡയറ്റ് പ്ലാനിൽ ചിക്കനും മുട്ടയും മീനുമെല്ലാം ഉൾപ്പെടുത്തിയിരുന്നു. ചിക്കൻ പൊരിച്ചത് ഒഴിവാക്കിയിരുന്നു. എണ്ണയിലാതെയാണ് ചിക്കൻ കഴിച്ചിരുന്നത്. ​​ദിവസവും മൂന്ന് മുട്ട കഴിക്കുമായിരുന്നു. 

'ഭാരം കുറയ്ക്കാൻ ജിമ്മിൽ പോകണമെന്നില്ല '

'ഭാരം കുറയ്ക്കാൻ ജിമ്മിൽ തന്നെ പോകണമെന്നില്ല. വീട്ടിൽ തന്നെ വർക്കൗട്ടുകൾ ചെയ്യാവുന്നതാണ്. ജമ്പിംഗ് ജാക്സ്, സ്ക്വാട്ട്സ്, Mountain climbing, പ്ലാങ്ക് എന്നിവയാണ് ഭാരം കുറയ്ക്കുന്നതിനായി ദിവസവും ചെയ്തിരുന്ന വ്യായാമങ്ങൾ. വ്യായാമം ഒരു ദിവസം പോലും മുടക്കിയിട്ടില്ല...' - അജിത്ത് പറഞ്ഞു. 

വണ്ണം കുറയ്ക്കണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം. മെെന്റ് സെറ്റ് വളരെ പ്രധാനമാണ്. നമ്മുടെ ശരീരത്തെ നമ്മൾ തന്നെ നോക്കണം. ആരോ​ഗ്യകരമായ ഭക്ഷണവും വ്യായാമാവുമെല്ലാമാണ് ശരീരത്തെ ആരോ​ഗ്യമുള്ളതാക്കി നിലനിർത്തുന്നത് - അജിത്ത് പറഞ്ഞു. ചെന്നൈയിലെ ടാറ്റ കൺസൾട്ടൻസി സർവീസിൽ ജോലി ചെയ്ത് വരികയാണ് അജിത്ത് സി. 

24 കിലോ കുറച്ചു, വണ്ണം കുറച്ചത് എങ്ങനെയെന്ന് ചോദിക്കുന്നവരോട് വിദ്യയ്ക്ക് പറയാനുള്ളത്

 

Follow Us:
Download App:
  • android
  • ios