ബിഗ് ബോസ് അൾട്ടിമേറ്റ് ഉണ്ടാകുമോ ? ആരൊക്കെ ആകും മത്സരാർത്ഥികൾ ? കൊടുമ്പിരി കൊള്ളുന്ന ചർച്ചകൾ
ഒരു സീസൺ കഴിഞ്ഞ് ഏതാനും മാസത്തെ ഗ്യാപ് എപ്പോഴും ഉണ്ടാകാറുണ്ട്. ഇതിനിടയിൽ ആണ് തമിഴ്, ഹിന്ദി ഭാഷകളിൽ ഒക്കെ അൾട്ടിമേറ്റ് നടത്തിയിട്ടുള്ളത്.
ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളില്‍ നടക്കുന്ന ബിഗ് ബോസിന്‍റെ മലയാളം പതിപ്പ് ആറ് സീസണുകളാണ് ഇതിനകം പൂര്‍ത്തിയാക്കിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയില്‍ ജിന്റോ ആണ് ടൈറ്റില്‍ വിജയി ആയത്. തങ്ങളുടെ പ്രീയതാരം വിജയി ആയതിന്റെ ആഘോത്തിലാണ് ഫാൻസുകാർ. അതേസമയം ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഈ ദിവസങ്ങളില്‍ നടക്കുന്ന ഒരു പ്രധാന ചര്‍ച്ച, ബിഗ് ബോസ് അള്‍ട്ടിമേറ്റിന്‍റെ സാധ്യതയെക്കുറിച്ചാണ്. ബിഗ് ബോസ് അള്‍ട്ടിമേറ്റ് എന്ന പേരില്‍ തമിഴിലും ബിഗ് ബോസ് ഹള്ള ബോല്‍ എന്ന പേരില്‍ ഹിന്ദിയിലും ഇത് നടന്നിട്ടുണ്ട്.
എന്താണ് ബിഗ് ബോസ് അൾട്ടിമേറ്റ് ?
മുന്‍ സീസണുകളിലെ മത്സരാര്‍ഥികളെ വച്ചാണ് ബിഗ് ബോസ് അൾട്ടിമേറ്റ് നടത്തുന്നത്. അതായത് വിജയികൾ ആകാത്ത എന്നാൽ വളരെ സ്ട്രോംഗ് ആയിട്ടുള്ള മത്സരാർത്ഥികൾ ആയിരിക്കും അൾട്ടിമേറ്റിൽ ഭാഗമാകുക. വിജയികൾക്ക് ഒരിക്കലും അൾട്ടിമേറ്റിൽ പങ്കെടുക്കാൻ സാധിക്കില്ല. എന്നാൽ സീസണുകളിൽ ഒരിക്കലും പങ്കെടുക്കാത്ത ചില പുതിയ മത്സരാർത്ഥികൾക്ക് വൈൽഡ് കാർഡുകളായി ഷോയിൽ പങ്കുചേരാൻ സാധിക്കും. ഒപ്പം ടോപ് ഫൈവിൽ വന്നിട്ടുള്ളവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. 100 ദിവസവും അൾട്ടിമേറ്റ് ഉണ്ടായിരിക്കില്ല. ഒരു മാസമോ ഒന്നര മാസമോ ഒക്കെയെ ഷോ ഉണ്ടാകാൻ ചാൻസ് ഉള്ളൂ.
മലയാളം ബിബി അൾട്ടിമേറ്റ് ഉണ്ടാകുമോ ? എന്ന് ?
മൂന്നാം സീസൺ കഴിഞ്ഞത് മുതൽ പ്രേക്ഷകർ ചോദിക്കുന്ന കാര്യമാണ് മലയാളം ബിഗ് ബോസ് അൾട്ടിമേറ്റ്. ഒരു സീസൺ കഴിഞ്ഞ് ഏതാനും മാസത്തെ ഗ്യാപ് എപ്പോഴും ഉണ്ടാകാറുണ്ട്. ഇതിനിടയിൽ ആണ് തമിഴ്, ഹിന്ദി ഭാഷകളിൽ ഒക്കെ അൾട്ടിമേറ്റ് നടത്തിയിട്ടുള്ളത്. അതുപോലെ ഓരോ സീസൺ കഴിയുന്തോറും മലയാളം ബിഗ് ബോസ് ആരാധകരും കാത്തിരുന്നു. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം. എന്നാലിപ്പോൾ ആറ് സീസണുകൾ കഴിഞ്ഞതോടെ മലയാളം അൾട്ടിമേറ്റിന്റെ സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ്. ഇന്റർവ്യുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലുമൊക്കെ മുൻ സീസൺ മത്സരാർത്ഥികൾ ഇതേപറ്റി പറയുന്നുമുണ്ട്. അങ്ങനെ ആണെങ്കിൽ സെപ്റ്റംബറിൽ അൾട്ടിമേറ്റ് ഉണ്ടാകും. അതിന് മുൻപും നടക്കാൻ സാധ്യതയേറെ ആണെന്നാണ് റിവ്യുവർന്മാരുടെ വാദം. അല്ലെങ്കിൽ അടുത്ത വർഷം എങ്കിലും അൾട്ടിമേറ്റ് ഉറപ്പായും ഉണ്ടാകുമെന്നും ഇവർ പറയുന്നുണ്ട്. എന്തായാലും സീസൺ 7ന് മുൻപ് അൾട്ടിമേറ്റ് വേണമെന്നാണ് പ്രേക്ഷക വാദം.
മത്സരാർത്ഥികൾ ആരൊക്കെ ?
മലയാളത്തില്‍ അള്‍ട്ടിമേറ്റ് വന്നാല്‍ ആരൊക്കെയുണ്ടാവും എന്നതാണ് ബിഗ് ബോസ് പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. നേരത്തെ പറഞ്ഞത് പോലെ കഴിഞ്ഞ അഞ്ച് സീസണിൽ നിന്നുള്ള വിജയി അല്ലാത്ത മത്സരാർത്ഥികൾ ഷോയിൽ എത്തും. എന്നാൽ സീസൺ ആറിലെ കണ്ടസ്റ്റന്റ് ഉണ്ടാകില്ലെന്നാണ് വിവരം. ഇവർ ബിബി മലയാളം അൾട്ടിമേറ്റ് സീസൺ 2ൽ ഉണ്ടാകാനാണ് സാധ്യത.
കഴിഞ്ഞ അഞ്ച് സീസണുകളിൽ തിളങ്ങിയ പതിനഞ്ച് മത്സരാർത്ഥികളുമായി ബിഗ് ബോസ് അൾട്ടിമേറ്റ് നടത്തണമെന്നാണ് സോഷ്യൽ മീഡിയകളിലെ ചർച്ചകൾ. പേളി, ഷിയാസ്, രഞ്ജിനി, രജിത് കുമാർ, ആര്യ, ഫിറോസ് ഖാൻ, റോബിൻ, ബ്ലെസ്ലി, ജാസ്മിൻ മൂസ, റിയാസ്, അഖിൽ മാരാർ, ശോഭ, വിഷ്ണു, റോബിൻ രാധാകൃഷ്ണൻ, റിയാസ് സലിം, പവൻ, ഡിംബൽ, വീണാ നായർ, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, അഖിൽ കുട്ടി, സജ്ന, നിമിഷ തുടങ്ങിയവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. അതേസമയം, സീസണുകളിലെ വിന്നർന്മാരായ സാബു മോൻ, അഖിൽ മാരാർ, മണിക്കുട്ടൻ തുടങ്ങിയവരും അൾട്ടിമേറ്റിൽ വരണമെന്ന് പ്രേക്ഷകർ പറയുന്നുണ്ട്.
സീസൺ ആറിലെ ആരൊക്കെ ?
ബിഗ് ബോസ് റിവ്യൂവർമാരുടെ റിപ്പോർട്ട് പ്രകാരം സീസൺ ആറിലെ മത്സരാർത്ഥികൾ അൾട്ടിമേറ്റിൽ ഉണ്ടായിരിക്കില്ല. ഇനി അഥവാ ഈ സീസണിലെ മത്സരാർത്ഥികൾ അൾട്ടിമേറ്റിൽ ഉണ്ടാകുക ആണെങ്കിൽ അതാരൊക്കെ എന്ന ചർച്ചയും സോഷ്യൽ ലോകത്ത് നിറഞ്ഞിട്ടുണ്ട്. സിബിൻ, അഭിഷേക് ശ്രീകുമാർ, ജാസ്മിൻ, ഗബ്രി തുടങ്ങിയവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്.
'മാംഗല്യം തന്തുനാനെനാ..'; വിവാഹത്തിനൊരുങ്ങി മീരാ നന്ദൻ, ആഘോഷമേളത്തിൽ താരമായി കല്യാണചെക്കനും
എന്തായാലും മലയാളം അൾട്ടിമേറ്റിന് വൻവരവേൽപ്പാകും ലഭിക്കുക എന്ന് സോഷ്യൽ മീഡിയ ചർച്ചകളിൽ നിന്നും വ്യക്തമാണ്. കൂടാതെ സ്ട്രോങ് മത്സരാർത്ഥികൾ ആയിട്ടും വോട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തുപോയ, ആരാധക പ്രീയം ഏറെ നേടിയ മത്സരാർത്ഥികൾക്കും തങ്ങളുടെ ഗെയിം മികച്ച രീതിയിൽ പ്രകടിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ഉറപ്പാണ്. എന്തായാലും മലയാളം ബിബി അൾട്ടിമേറ്റ് വരുമോ ഇല്ലയോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..