"ഇനി വേണം പ്രതികരണം": വനിത ദിനത്തില്‍ വ്യത്യസ്തമായ ക്യാംപെയിനുമായി നടിമാര്‍
#ഇനി വേണം പ്രതികരണം എന്ന ക്യാംപെയിന്‍ സോഷ്യല്‍ മീഡിയയില്‍ അന്തരാഷ്ട്ര വനിത ദിനത്തിന്‍റെ ഭാഗമായി നടക്കുന്നത്.
തിരുവനന്തപുരം: തുല്യ വേതനം, സ്ത്രീധനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവയ്ക്കെതിരെയാണ് #ഇനി വേണം പ്രതികരണം എന്ന ക്യാംപെയിന്‍ സോഷ്യല്‍ മീഡിയയില്‍ അന്തരാഷ്ട്ര വനിത ദിനത്തിന്‍റെ ഭാഗമായി നടക്കുന്നത്. സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പാണ് ഇത് സംഘടിപ്പിക്കുന്നത്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തമാശയല്ല. അതിക്രമികളെയും അതിക്രമങ്ങളെയും നിസ്സാരമാക്കി കാണുന്നതിനെതിരെ #ഇനിവേണംപ്രതികരണം എന്ന പ്രതികരണവുമായാണ് അനാര്‍ക്കലി മരയ്ക്കാര്‍ ഈ പ്രചരണത്തിനൊപ്പം നില്‍ക്കുന്നത്. ഒരു ബസില്‍ ജാക്കിവെപ്പ് ജോക്കല്ല എന്ന പ്ലക്കാര്‍ഡോടെയുള്ള ചിത്രം താരം തന്‍റെ പ്രൊഫൈലില്‍ പങ്കുവച്ചിട്ടുണ്ട്.
ഇത് പോലെ തന്നെ മോനിഷ മോഹന്‍ തൊഴിലില്‍ തുല്യവേതനം എന്ന ആശയവുമായി, തുല്യവേതനം ഒരു അവകാശമാണ്. അത് നടപ്പാക്കാത്തിടത്തോളം നീതിയും നടപ്പാകുന്നില്ല. ഇത് സ്ത്രീ സമത്വത്തിനുവേണ്ടി മാത്രമുള്ള പോരാട്ടമല്ല, ആരോഗ്യകരമായ സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. തൊഴിലിടങ്ങളിലെ വേതന അസമത്വങ്ങൾക്കെതിരെ #ഇനിവേണംപ്രതികരണം എന്ന തലക്കെട്ടോടെ ഒരേ ജോലിക്ക് ഒരേ കൂലി എന്ന പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെ എതിർക്കാം, റിപ്പോർട്ട് ചെയ്യാം. വിളിക്കൂ 181/112 എന്ന ആഹ്വാനവുമായി സ്ത്രീധനം ചോദിക്കുന്ന വരനെ ആവശ്യമില്ല എന്ന പ്ലക്കാര്‍ഡുമായി നിരഞ്ജന അനൂപ് ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട് #ഇനിവേണംപ്രതികരണം എന്ന ക്യാംപെയിന്‍റെ ഭാഗമായി.
Women's Day 2023 : മുലപ്പാൽ കൊണ്ട് പുത്തൻ ആഭരണങ്ങൾ നിർമ്മിച്ച് അരുണ ദീപക്
Women's Day 2023: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!