മകനെ 'പുഷ്പ' എന്ന് വിളിച്ചിരുന്ന ആരാധിക, ഭര്‍ത്താവിന് കരള്‍ പകുത്ത് നല്‍കിയ ഭാര്യ; അല്ലുവിനെതിരെ ഭര്‍ത്താവ് !

പുഷ്പ 2 പ്രീമിയറിനിടെ തിരക്കല്‍ പെട്ട് മരിച്ച രേവതി ഭര്‍ത്താവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കരണ്‍ പകുത്തു നല്‍കിയ ഭാര്യ, മകന്‍റെ ചെല്ലപ്പേര് 'പുഷ്പ' എന്നിട്ട ആരാധിക

stamped at pushpa 2 premiere died fan revathy sad story husband bhaskar against star allu arjun
Author
First Published Dec 6, 2024, 10:31 AM IST

ഹൈദരാബാദ്: 2001 പുഷ്പ ദ റൈസ് എന്ന ചിത്രം കണ്ടത് മുതല്‍ അഞ്ച് വയസുകാരനായിരുന്ന ശ്രീ തേജും അമ്മ രേവതിയും അല്ലു അര്‍ജുന്‍റെ പുഷ്പ എന്ന ചിത്രത്തിന്‍റെ കടുത്ത ആരാധകരായി. മൂന്ന് കൊല്ലത്തിനപ്പുറം പുഷ്പ 2 എന്ന ചിത്രം ഏറ്റവും ആദ്യം കാണാന്‍ അവര്‍ എത്തിയതും അതിനാല്‍ തന്നെയാണ്. പക്ഷെ പ്രിയ താരത്തിന്‍റെ ഇഷ്ടചിത്രം കാണാനുള്ള തീരുമാനം തന്‍റെ ജീവനാണ് കവരാന്‍ പോകുന്നത് എന്ന് രേവതിക്ക് അറിയില്ലായിരുന്നു. 

പുഷ്പ എന്ന ചിത്രത്തിനോടുള്ള ഇഷ്ടം കൊണ്ട് ഒന്‍പത് വയസുള്ള മകന്‍ ശ്രീ തേജിനെ രേവതി 32 കാരിയായ രേവതി വിളിക്കുന്നത് തന്നെ പുഷ്പ എന്നാണ്. അതിനാല്‍ തന്നെ ബുധനാഴ്ച രാത്രി പുഷ്പ 2 പ്രിമീയര്‍ അരങ്ങേറിയപ്പോള്‍ അത് കാണാന്‍ കുടുംബ സമേതം പോകുന്നത് അവരെ സംബന്ധിച്ച് ഒരു സ്പെഷ്യല്‍ ദിവസം തന്നെയായിരുന്നു. 

ഭര്‍ത്താവ് മൊഗഡാന്‍പ്പള്ളി ഭാസ്കറിനും ശ്രീതേജിനും ഒപ്പം ഇളയമകള്‍ സാന്‍വിക്കും ഒപ്പമാണ്  ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനിയായ രേവതി തീയറ്ററില്‍ എത്തിയത്. എന്നാല്‍ മകള്‍ സാന്‍വി കരഞ്ഞ‌തിനാല്‍ കുട്ടിയെ തീയറ്ററിന് അടുത്തുള്ള ബന്ധുക്കളുടെ വീട്ടില്‍ ആക്കുവാന്‍ ഭാസ്കര്‍ പോയി.ർ

ആ സമയത്താണ് പ്രീമിയര്‍ കാണുവാന്‍ അല്ലു അര്‍ജുന്‍ തീയറ്ററിലേക്ക് എത്തിയത് 9.30-യ്ക്ക് ആർടിസി ക്രോസ് റോഡിലേക്ക് അല്ലു അർജുന്റെ വാഹനം എത്തിയപ്പോൾ ആളുകൾ വലിയ രീതിയിൽ തടിച്ചു കൂടിയത്. അവിടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇത് സാഹചര്യം വഷളാക്കി തിക്കും തിരക്കും ഉണ്ടാക്കി. 

ഇതോടെയാണ് അതിനിടയില്‍ ശ്രീ തേജും  രേവതിയും പെട്ടത്. ശ്രീതേജിനെ തിരക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത് പിന്നാലെ ഇവരെ ചതച്ചരയ്ക്കുന്ന നിലയില്‍ ജനക്കൂട്ടം അവര്‍ക്ക മുകളിലൂടെ കടന്നുപോയി. ശ്രീ തേജിന് ഗുരുതരമായ പരിക്കാണ് പറ്റിയത്. ശ്രീതേജ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

കരള്‍ പകുത്ത് നല്‍കിയ സ്നേഹം

stamped at pushpa 2 premiere died fan revathy sad story husband bhaskar against star allu arjun

'എനിക്ക് അവളാണ് ജീവന്‍ നല്‍കിയത്, ഇപ്പോള്‍ അവള്‍ പോയി' ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നില്‍ നിന്ന് ഭാസ്കര്‍ നിറകണ്ണുകളോടെ പറയുന്നു. 2023ല്‍ കരളിന് ഗുരുതരമായ അസുഖം വന്ന് കരള്‍ മാറ്റിവയ്ക്കേണ്ടി വന്നു ഭാസ്കറിന് അന്ന് 40കാരന് സ്വന്തം കരള്‍ പകുത്ത് നല്‍കിയത് രേവതിയായിരുന്നു.

 'മകളെ ബന്ധുക്കളുടെ വീട്ടില്‍ ഏല്‍പ്പിച്ച് തിരിച്ചുവന്ന് രേവതിയെയും കുട്ടിയെയും നിര്‍ത്തിയ ഭാഗത്ത് ഞാന്‍ നോക്കി അവരെ കാണാന്‍ ഇല്ലായിരുന്നു. ഞാന്‍ രേവതിയെ വിളിച്ചു, നീ എവിടെയാണ് എന്ന് ചോദിച്ചു.കുട്ടിക്കൊപ്പം തീയറ്ററിന് അകത്തുണ്ടെന്നാണ് എന്നോട് അവള്‍ പറഞ്ഞത്. അതാണ് അവളില്‍ നിന്നും ഞാന്‍ അവസാനമായി കേട്ട വാക്കുകള്‍. പ്രശ്നം ഉണ്ടായപ്പോള്‍ ഞാന്‍ എല്ലായിടത്തും അവരെ തിരഞ്ഞു.

ഒരാള്‍ എനിക്ക് കാണിച്ചുതന്ന വീഡിയോയില്‍  ശ്രീ തേജിനെ ഒരാള്‍ കൈയ്യിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റുന്നത് കണ്ടു. അവനെ അല്‍പ്പം ദൂരത്തുള്ള ആശുപത്രിയിലായിരുന്നു. എന്നാല്‍ രേവതിയെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.  2.30 ഓടെയാണ് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് എന്നെ അറിയിച്ചത് ലോകം മൊത്തം ഇടിഞ്ഞ് താഴും പോലെയാണ് എനിക്ക് തോന്നിയത്" നിറകണ്ണുകളോടെ ടൈംസ് ഓഫ് ഇന്ത്യയോട് ഭാസ്കര്‍ പറഞ്ഞു. 

അല്ലുവിനെതിരെയും കേസ്

stamped at pushpa 2 premiere died fan revathy sad story husband bhaskar against star allu arjun

പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ മാനേജ്‌മെന്റിനും എതിരെയാണ് കേസ്.  രേവതിയുടെ ഭർത്താവ് ഭാസ്കര്‍ നൽകിയ പരാതിയിലാണ് ചിക്കട്പള്ളി പൊലീസ് കേസെടുത്തത്. 

അല്ലു അർജുൻ തീയറ്ററിൽ എത്തുമെന്ന് തീയറ്റർ മാനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നു.  എന്നിട്ടും ആ വിവരം പൊലീസിനെ അറിയിച്ചത് അവസാനനിമിഷമാണെന്നും പൊലീസ് ആരോപിച്ചു.  അല്ലു അർജുന്റെ സെക്യൂരിറ്റി ടീം സ്ഥലത്ത് വൻതോതിൽ ഉന്തും തള്ളും ഉണ്ടാക്കിയെന്ന് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞു. 

പുഷ്പ 2 റിലീസ് തിരക്കിലെ മരണം: ഖേദം പ്രകടിപ്പിച്ച് മൈത്രി മൂവി മേക്കേഴ്സ്, നിയമോപദേശം തേടി അല്ലു അർജുൻ

പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം

Follow Us:
Download App:
  • android
  • ios