'എന്നൊടൊപ്പം എന്നും തമാശയുണ്ട്': സിനിമയെ ഗൗരവത്തോടെ നിരീക്ഷിച്ച സിദ്ദിഖ്
തന്‍റെ ചലച്ചിത്ര ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട് സിദ്ദിഖിന്‍റെ കരിയറില്‍. അവസാനം ഇറങ്ങിയ ബിഗ് ബ്രദര്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ എല്ലാം എതിര്‍ത്ത് തന്‍റെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയായിരുന്ന സിദ്ദിഖ് ചെയ്തത്.
കൊച്ചി: ഒരു കാലത്ത് പരാജയങ്ങള്‍ അറിയതെ ഹിറ്റുകള്‍ മാത്രം സൃഷ്ടിച്ച സംവിധായകനായിരുന്നു സിദ്ദിഖ്.
സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിൽ ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിഗ്, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയവ ശരിക്കും ആക്കാലത്തെ മലയാളത്തിലെ മെഗാഹിറ്റുകളായി. പിന്നീട് ഈ കൂട്ട്കെട്ട് പിരിഞ്ഞ ശേഷം ഫ്രണ്ട്സ്, ഹിറ്റ്ലർ, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ് തുടങ്ങിയ ജനപ്രിയ സിനിമകളും സിദ്ദിഖ് ചെയ്തു.
തന്‍റെ ചലച്ചിത്ര ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട് സിദ്ദിഖിന്‍റെ കരിയറില്‍. അവസാനം ഇറങ്ങിയ ബിഗ് ബ്രദര്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ എല്ലാം എതിര്‍ത്ത് തന്‍റെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയായിരുന്ന സിദ്ദിഖ് ചെയ്തത്. തന്‍റെ തലമുറയുടെ സിനിമ ബോധത്തെയും ക്രിയാത്മകതയെയും ചോദ്യം ചെയ്യുന്ന വിമര്‍ശനങ്ങളെ ആ ഘട്ടത്തില്‍ സിദ്ദിഖ് തുറന്ന് എതിര്‍ത്തിട്ടുണ്ട്.
80 കളുടെ അവാസനത്തോടെ മലയാളത്തിലെ പുതിയ തലമുറയായി എത്തിയ സിദ്ദിഖിന് എന്നാല്‍ 2010ന് ശേഷം മലയാളത്തിലുണ്ടായ നവ സിനിമയെക്കുറിച്ചും സിനിമാ പ്രവർത്തകരെക്കുറിച്ചും വ്യക്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. സിനിമകളിലെ മാറ്റത്തെക്കുറിച്ചും പുതുതലമുറയിലെ ചില ഫിലിം മേക്കർസിന്റെ മനോഭാവത്തെക്കുറിച്ചും സിദ്ദിഖ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.
അടുത്തകാലത്ത് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് മലയാള സിനിമയിലെ മാറ്റം സിദ്ദിഖ് നന്നായി നിരീക്ഷിച്ചിരുന്നു എന്നതിന് ഉദാഹരണമാണ്.
“മലയാള സിനിമയിൽ ഇന്ന് നിരവധി മികച്ച സംവിധായകർ ഉണ്ട്. പലരുടെയും സിനിമ കാണുമ്പോൾ മതിപ്പും ബഹുമാനവും തോന്നാറുണ്ട്. പക്ഷെ വളരെ അപൂർവം പേരെ ഹ്യൂമർ നന്നായി കൈകാര്യം ചെയ്യുന്നുള്ളൂ. ആക്ഷനൊക്കെ വളരെ ഗംഭീരമായി എടുക്കുന്ന സംവിധായകർ ഉണ്ട്. ഹോം എന്ന സിനിമ ഞാൻ നാല് പ്രാവശ്യം കണ്ടു. ആദ്യം ഞാനതിൽ മുഴുകിയിരുന്നു പോയി, രണ്ടാമത് എന്താണ് അതിലെ മാജിക് എന്നറിയാൻ പോയി. അപ്പോഴും ഞാനറിയാതെ അതിൽ ഇൻവോൾവ് ചെയ്ത് പോയി. പിന്നെയാണ് ഞാൻ ഓരോ സീനും എടുത്ത് വെച്ച് നിരീക്ഷിച്ചത്.
നായാട്ട് എന്ന സിനിമയും. ആ സിനിമ കഴിഞ്ഞിട്ടും സിനിമയിൽ നിന്ന് പുറത്ത് വരാൻ പറ്റാത്ത വിധത്തിൽ നമ്മളെയെങ്ങനെ കൂടെക്കൊണ്ട് പോവുന്ന സിനിമയാണ്. മിന്നൽ മുരളി ഭയങ്കര രസമുള്ള സിനിമയാണ്" - അടുത്തകാലത്തിറങ്ങിയ ചില ചിത്രങ്ങളെ സിദ്ദിഖ് നിരീക്ഷിച്ചത് ഇങ്ങനെയാണ്.
അതേ സമയം പുതിയ തലമുറ സിനിമ പ്രവര്‍ത്തകരെക്കുറിച്ചും സിദ്ദിഖ് നിരീക്ഷണം നടത്തിയിട്ടുണ്ട്, "മമ്മൂട്ടിയും ലാലും ഉൾപ്പെടയുള്ള തലമുറ വളരെ വ്യത്യസ്തരായ സംവിധായകരുടെയും കഥാകൃത്തുകളുടെയും സിനിമകള്‍ ചെയ്തിരുന്നു. എന്നാല്‍ പുതിയ തലമുറ ഒതുങ്ങുന്നു. അവർ അവരുടേതാതായ സർക്കിളിൽ നിന്നു കൊണ്ട് ഒതുങ്ങി ചിത്രങ്ങള്‍ ചെയ്യുകയാണ്. അത് അവരുടെ കരിയറിന് ദൂഷ്യം ചെയ്യും. അവർക്ക് പുറത്ത് വരാൻ പാടാവുന്ന വിധത്തിൽ ഒതുങ്ങിപ്പോകാന്‍ ഇടയാക്കുന്നു ഇത്"
തന്‍റെ അവസാനത്തെ മൂന്ന് ചിത്രങ്ങളുടെ പരാജയത്തെ സിദ്ദിഖ് ഇതേ അഭിമുഖത്തില്‍ തന്‍റെ ചിത്രങ്ങളില്‍ സ്ഥിരം വരുന്ന തമാശയുടെ അഭാവം വച്ചാണ് സിദ്ദിഖ് വിലയിരുത്തുന്നത്. "തമാശ എന്റെ സിനിമയിൽ നിന്നും പൂർണമായും മാറ്റി വെക്കാൻ പറ്റില്ല. കാരണം തമാശ എന്നോടൊപ്പം ഉള്ളതാണ്.എന്റെ എല്ലാ സിനിമയിലും തമാശ ഉണ്ടെങ്കിലും അതെല്ലാം വ്യത്യസ്തമാണ്. തമാശകൾ വളരെ കുറഞ്ഞ സിനിമകൾ ഉണ്ടാക്കിയിട്ടുണ്ട്. ലേഡീസ് ആന്റ് ജെന്റിൽമാൻ,ബിഗ് ബ്രദർ, ഫുക്രി പോലുള്ള സിനിമകളിലൊക്കെ തമാശ വളരെ കുറവാണ്. ആ സിനിമകളുടെ സ്വീകാര്യതയും കുറഞ്ഞിട്ടുണ്ട്" - സിദ്ദിഖ് വിലയിരുത്തുന്നു.
അത്രയും ആഴത്തില്‍ മലയാള സിനിമയെ അടുത്തു കാണുന്ന ഒരു സംവിധായകന്‍ നമ്മെ വിട്ട് പിരിയുമ്പോള്‍ രണ്ട് കാലത്തെ ബന്ധിപ്പിക്കാന്‍ കഴിയുമായിരുന്ന ഒരു പ്രതിഭ കൂടിയാണ് വിടവാങ്ങുന്നത്.
മിമിക്സ് പരേഡിന് പേരിട്ട സിദ്ദിഖ്