58ാം വയസില്‍ സല്‍മാന്‍ ഖാന്‍: ഇപ്പോഴും ഒറ്റത്തടിയായ സല്‍മാന്‍റെ വരുമാനവും സ്വത്തും ഞെട്ടിക്കുന്നത്.!
1988-ൽ തുടങ്ങിയതാണ് സല്‍മാന്‍റെ കരിയര്‍ 'ബിവി ഹോ തോ ഐസി' എന്ന ചിത്രത്തിലൂടെയാണ് സൽമാൻ തന്റെ കരിയർ ആരംഭിച്ചത്.
മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ തന്റെ 58-ാം ജന്മദിനം കഴിഞ്ഞ ദിവസം. ഡിസംബർ 27നാണ് അഘോഷിച്ചത്.‘ഭായ്’ എന്ന് ആരാധകര്‍ വിളിക്കുന്ന സല്‍മാന്‍. തീര്‍ത്തും സ്വകാര്യ ചടങ്ങായാണ് തന്‍റെ ജന്മദിനം ആഘോഷിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.
1988-ൽ തുടങ്ങിയതാണ് സല്‍മാന്‍റെ കരിയര്‍ 'ബിവി ഹോ തോ ഐസി' എന്ന ചിത്രത്തിലൂടെയാണ് സൽമാൻ തന്റെ കരിയർ ആരംഭിച്ചത്. അതിനുശേഷം സല്‍മന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ് സല്‍മാന്‍. കൂടാതെ ഇന്ത്യന്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസിലെ അവതാരകനുമാണ്.
സലിം ഖാന്‍റെയും സൽമ ഖാന്‍റെയും മൂത്ത പുത്രനാണ് സല്‍മാന്‍. സല്‍മാന് അർബാസ് ഖാൻ, സൊഹൈൽ ഖാൻ എന്നീ രണ്ട് സഹോദരന്മാരും അൽവിറ ഖാൻ അഗ്നിഹോത്രി, അർപ്പിത ഖാൻ എന്നീ രണ്ട് സഹോദരിമാരുമുണ്ട്.അർബാസ് ഖാന്‍റെ രണ്ടാം വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സൽമാൻ ഖാന്‍റെ മൊത്തം ആസ്തി 2,900 കോടിയിലധികം വരും എന്നാണ് പറയുന്നത്. സിനിമ അഭിനയത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് പുറമേ സല്‍മാന്‍ തന്റെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം തന്റെ ബിസിനസുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം.
2011-ൽ സ്ഥാപിതമായ നിർമ്മാണ സ്ഥാപനമായ സൽമാൻ ഖാൻ ഫിലിംസിന്റെ ഉടമയാണ് അദ്ദേഹം. 'ബീയിംഗ് ഹ്യൂമൻ' എന്ന വസ്ത്ര ബ്രാൻഡും സല്‍മാന് സ്വന്തമാക്കിയിട്ടുണ്ട്. ലൈഫ്‌സ്റ്റൈൽ ഏഷ്യ റിപ്പോർട്ട് അനുസരിച്ച്, സൽമാൻ ഖാൻ ഒരു സിനിമയ്ക്ക് ഏകദേശം 100 കോടി പ്രതിഫലം വാങ്ങുന്നുണ്ട്.
അതേസമയം വിവിധ പരസ്യങ്ങളില്‍ നിന്നും മറ്റും സല്‍മാന് പ്രതിവർഷം 300 കോടി ലഭിക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് സല്‍മാന്‍ പല ചിത്രങ്ങളിലും പ്രോഫിറ്റ് ഷെയറിംഗ് രീതിയില്‍ വരുമാനം ഉണ്ടാക്കുന്നുണ്ട്. ഇത് ഓരോ ചിത്രത്തിനും വ്യത്യാസപ്പെടുന്നുണ്ട്.
ബിഗ് ബോസ് ഷോയില്‍ അവതാരകനായി എത്തുന്ന സൽമാൻ ഖാൻ പ്രതിവാരം 25 കോടി വാങ്ങുന്നു എന്നാണ് വിവരം. കൂടാതെ, ട്രാവൽ കമ്പനിയായ യാത്ര ഡോട്ട് കോമിൽ സല്‍മാന് 5 ശതമാനം ഓഹരിയുണ്ട്. കൂടാതെ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമായ ചിങ്കരിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ടുമെന്റിലാണ് താരം താമസിക്കുന്നത്. ഏകദേശം 100 കോടി രൂപയോളം ഈ അപ്പാര്‍ട്ട്മെന്‍റിന് വിലവരും. കൂടാതെ, 150 ഏക്കർ വിസ്തൃതിയുള്ള പൻവേൽ ഫാംഹൗസും ഗോറായിയിൽ ഒരു ബംഗ്ലാവും അദ്ദേഹത്തിനുണ്ട്.ഔഡി എ8എൽ, ഓഡി ആർഎസ്7, റേഞ്ച് റോവർ വോഗ് ഓട്ടോബയോഗ്രഫി, മെഴ്‌സിഡസ് ബെൻസ് ജിഎൽ 350 സിഡിഐ, മെഴ്‌സിഡസ് എസ് ക്ലാസ്, പോർഷെ കയെൻ ടർബോ, മെഴ്‌സിഡസ് ബെൻസ് എഎംജി ജിഎൽഇ 43 എന്നിവയും സുസുക്കി GSX-R1000Z, സുസുക്കി ഇൻട്രൂഡർ M1800 RZ ഉൾപ്പെടെയുള്ള മോട്ടോർസൈക്കിളുകളും സല്‍മാന് സ്വന്തമായുണ്ട്.
'അതിന്‍റെ ആവശ്യമില്ല' :അര്‍ബാസിന്‍റെ രണ്ടാം വിവാഹം തന്നോട് ചര്‍ച്ച ചെയ്തില്ലെന്ന് പിതാവ് സലിം ഖാന്‍