ലല്ലേശ്വരിയുടെ വരികൾക്ക് ഭാവസാക്ഷാത്കാരമേകി നർത്തകി രാജശ്രീ വാര്യർ
പതിനാലാം നൂറ്റാണ്ടിൽ കാശ്മീരിൽ ജീവിച്ചിരുന്ന ഒരു അവധൂത കവിജന്മമായിരുന്നു ലാൽ ദേദ് എന്നറിയപ്പെട്ടിരുന്ന ലല്ലേശ്വരിയുടേത്.
പതിനാലാം നൂറ്റാണ്ടിൽ കാശ്മീരിൽ ജീവിച്ചിരുന്ന ഒരു അവധൂത കവിജന്മമായിരുന്നു ലാൽ ദേദ് എന്നറിയപ്പെട്ടിരുന്ന ലല്ലേശ്വരിയുടേത്. കശ്മീരി കവിതയിലെ ശൈവഭക്തി പ്രസ്ഥാനത്തിന്റെ അവസാന കണ്ണികളിൽ ഒരാളായിരുന്ന ലല്ലേശ്വരിയുടെ ഒരു കവിതയ്ക്ക് ഭാവസാക്ഷാത്ക്കാരം പകർന്നിരിക്കുകയാണ് നർത്തകി രാജശ്രീ വാര്യർ. വിശ്രുത ഹിന്ദി കവി രഞ്ജിത്ത് ഹോസ്‌കോട്ടെ ആ കവിതയെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയതിനെ ആധാരമാക്കിയാണ് രാജശ്രീ വാര്യർ ഈ നൃത്താവിഷ്കാരം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രാജശ്രീ ഇതിന്റെ ഒരു വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.