പ്രഭാസിന് 44ാം പിറന്നാള്‍: താരത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ.!

എന്തായാലും ടോളിവുഡില്‍ റിബല്‍ സ്റ്റാര്‍ എന്ന് അറിയിപ്പെട്ടിരുന്നു പ്രഭാസ് 2015 ല്‍ ബാഹുബലി ഇറങ്ങിയതിന് പിന്നാലെയാണ് പാന്‍ ഇന്ത്യ താരമായി മാറിയത്. 

Prabhas turns 44 : net worth of the Prabhas vvk
Author
First Published Oct 23, 2023, 1:35 PM IST

ഹൈദരാബാദ്: നടൻ പ്രഭാസിന്റെ നാല്‍പത്തിനാലാം ജന്മദിനം ആഘോഷമാക്കി ആരാധകര്‍. ജന്മദിനത്തലേന്ന് ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടി താരത്തിന്റെ പടുകൂറ്റന്‍ ചിത്രത്തിന് മുന്നില്‍ പാട്ടും ഡാന്‍സുമായി ആഘോഷമാരംഭിച്ചത്.  ഇന്നലെ പ്രഭാസിന്റെ ജപ്പാനിലെ ആരാധകരുടെ ആഘോഷം നടന്നിരുന്നു. പ്രഭാസ് നായകനായി എത്തുന്ന സലാറിന്റെ ടീം പ്രത്യേക സമ്മാനമാണ് ഒരുക്കിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍  പ്രഭാസിന്റെ പ്രത്യേക ഇമോജിയാണ് ആഘോഷങ്ങള്‍ക്കായി സലാറിന്റേതായി പുറത്തുവിട്ടത്.

എന്തായാലും ടോളിവുഡില്‍ റിബല്‍ സ്റ്റാര്‍ എന്ന് അറിയിപ്പെട്ടിരുന്നു പ്രഭാസ് 2015 ല്‍ ബാഹുബലി ഇറങ്ങിയതിന് പിന്നാലെയാണ് പാന്‍ ഇന്ത്യ താരമായി മാറിയത്. അതിന് പിന്നാലെ ബാഹുബലി 2 2017 ല്‍ എത്തിയതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ വിലയേറിയ താരമായി പ്രഭാസ്. 

എന്നാല്‍ തുടര്‍ന്ന് ഈ വിജയങ്ങള്‍ പ്രഭാസ് ചിത്രങ്ങള്‍ക്ക് ഉണ്ടായില്ല എന്നത് നേരാണ്. സഹോ എന്ന ചിത്രം വന്‍ പ്രതീക്ഷയിലാണ് എത്തിയത് 300 കോടിയോളം ഈ ചിത്രത്തിന് ബജറ്റ് ആയതായാണ് കണക്കുകള്‍.ഇതില്‍ 100 കോടി പ്രഭാസിന്‍റെ ശമ്പളായിരുന്നു എന്നും വിവരമുണ്ട്. പക്ഷെ ചിത്രം പരാജമായിരുന്നു ബോക്സോഫീസില്‍. പിന്നീട് എത്തിയ രാധേ ശ്യാം എന്ന ചിത്രവും വന്‍ പരാജയമായി.

പിന്നാലെയാണ് ഏറെ വിവാദമായ ആദിപുരുഷ് എത്തിയത്. രാമയണത്തെ ഉപജീവിച്ച് ഓംറൌട്ട് സംവിധാനം ചെയ്ത ചിത്രം 500 കോടി ബജറ്റിലാണ് ഇറക്കിയതെങ്കിലും വലിയ പരാജയമായി മാറി. അതേ സമയം 150 കോടിയോളം ഈ ചിത്രത്തിന് പ്രഭാസം ശമ്പളം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. 

അടുത്തതായി പ്രഭാസ് ആരാധകര്‍ കാത്തിരിക്കുന്നത് സലാര്‍ പാര്‍ട്ട് 1നാണ്. കെജിഎഫ് എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നത് വലിയ യുഎസ്പിയാണ് ഈ ചിത്രത്തിന്‍റെ. വന്‍ ബജറ്റിലൊരുക്കുന്ന ചിത്രം സെപ്തംബറില്‍ റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ ഒടുവില്‍ ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. 

അതിനാല്‍ തന്നെ പ്രഭാസ് ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സലാറിന് വേണ്ടിയാണ്. അതിനിടെയാണ് പാന്‍ ഇന്ത്യന്‍ താരമായ പ്രഭാസിന്‍റെ സ്വത്ത് വിവരങ്ങളും പുറത്തുവരുന്നത്. സമ്പാദ്യവും ജനപ്രീതിയും കണക്കിലെടുത്ത് 2015 മുതൽ മൂന്ന് തവണ ഫോബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 റാങ്കിംഗിൽ പ്രഭാസ് ഇടംപിടിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 2023 ൽ അദ്ദേഹത്തിന്റെ ആസ്തി 29 മില്യൺ ഡോളർ ഏകദേശം 240 കോടി രൂപവരും എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഇദ്ദേഹത്തിന്‍റെ ഹൈദരാബാദിലെ വസതിയും വാഹനങ്ങളും ഉള്‍പ്പെടുന്നു. 

നടൻ പ്രഭാസിന് നാല്‍പത്തിനാല്, ട്വിറ്ററില്‍ താരത്തിന്റെ സലാര്‍ ഇമോജി

Asianet News Live

Follow Us:
Download App:
  • android
  • ios