ത്രെഡ്സില്‍ ദുല്‍ഖറും മോഹന്‍ലാലും, ആര്‍ക്കാണ് കൂടുതല്‍ ഫോളോവേര്‍സ് ; മമ്മൂട്ടി ഇതുവരെ എത്തിയിട്ടില്ല

മലയാളത്തിലെ പ്രമുഖ താരങ്ങളില്‍ ത്രെഡ്സില്‍ ആദ്യം എത്തിയത് മോഹന്‍ലാലും, പിന്നാലെ ദുല്‍ഖറുമാണ്. 

mohanlal and dulquer on instagram threads who get more followers vvk
Author
First Published Jul 7, 2023, 12:13 PM IST

റങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തരംഗമായി മാറിയ സോഷ്യല്‍ മീഡിയ ആപ്പാണ് ത്രെഡ്സ്. മെറ്റയുടെ കീഴില്‍ ഇന്‍സ്റ്റഗ്രാം അധിഷ്ഠിതമായ ടെകസ്റ്റ് അധിഷ്ഠിത സോഷ്യല്‍ മീഡിയ ആപ്പാണ് ഇത്. സാധാരണക്കാര്‍ക്ക് പുറമേ ചലച്ചിത്ര താരങ്ങളും ത്രെഡ്സില്‍ അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ താരങ്ങളില്‍ ത്രെഡ്സില്‍ ആദ്യം എത്തിയത് മോഹന്‍ലാലും, പിന്നാലെ ദുല്‍ഖറുമാണ്. മോഹന്‍ലാലിന് അവസാനം നോക്കുമ്പോള്‍ 1.45 ലക്ഷം ഫോളോവേര്‍സാണ് ഉള്ളത്. എന്നാല്‍ ദുല്‍ഖറിന് അവസാനം കണക്കെടുത്തപ്പോള്‍ 1.87 ലക്ഷം ഫോളോവേര്‍സ് ഉണ്ട്. 

രണ്ടുപേരുടെയും പ്രൊഫൈലില്‍ ഇതുവരെ പോസ്റ്റുകള്‍ ഒന്നും വന്നിട്ടില്ല. അതേ സമയം മമ്മൂട്ടി ഇതുവരെ ത്രെഡ്സ് അക്കൌണ്ട് ആരംഭിച്ചിട്ടില്ല. എന്നാല്‍ മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനി മമ്മൂട്ടി കമ്പനിയുടെ ത്രെഡ് അക്കൌണ്ട് ആക്ടീവായിട്ടുണ്ട്. പതിനാറായിരത്തോളം പേരാണ് ഈ അക്കൌണ്ട് ഫോളോ ചെയ്യുന്നത്. 

ഇന്‍സ്റ്റഗ്രാമിലും ഏറ്റവും കൂടുതല്‍ ഫോളോവേര്‍സുള്ള മലയാള താരമാണ് ദുല്‍ഖര്‍ 12.6 ദശലക്ഷം ആളുകള്‍ ദുല്‍ഖറിനെ ഫോളോ ചെയ്യുന്നുണ്ട്. മോഹന്‍ലാലിന് 5.1 ദശലക്ഷവും, മമ്മൂട്ടിക്ക് 3.8 ദശലക്ഷവും ഫോളോവേര്‍സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. 

ഐഒഎസ് , ആൻഡ്രോയിഡ് എന്നിവയ്ക്കായി നൂറിലധികം രാജ്യങ്ങളിലായി  മെറ്റ ത്രെഡ്സ് അവതരിപ്പിച്ചത്. ഏഴ് മണിക്കൂറിനുള്ളിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ത്രെഡ്സിനു ലഭിച്ചത്.  ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് ദശലക്ഷം, ഏഴ് മണിക്കൂറിൽ 10 ദശലക്ഷം ഇങ്ങനെയാണ് മെറ്റയുടെ ത്രെഡ്സ് മുന്നേറിയത്. 

 മൊബൈൽ ആപ്പ് വഴി മാത്രം പ്രവ‌ർത്തിക്കുന്ന ഒരു സമൂഹ മാധ്യമത്തിന് തുടക്കത്തില്‍ തന്നെ ഇത്രയും യൂസേര്‍സിനെ ലഭിക്കുന്നത് വലിയ അത്ഭുതമാണ് ടെക് ലോകത്ത്. ത്രെഡ്സ്.കോം എന്ന വെബ്സൈറ്റ് ലഭ്യമല്ലാത്തതിനാൽ.നെറ്റ് എന്ന വിലാസത്തിലാണ് ഇപ്പോൾ മെറ്റയുടെ ആപ്പ് ഉള്ളത്.

'ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്ന ആള്‍'; ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്‍മരിച്ച് മോഹന്‍ലാല്‍

മോഹന്‍ലാലിനും കുടുംബത്തിനൊപ്പം രാധിക ശരത് കുമാര്‍ - ചിത്രങ്ങള്‍
 

Follow Us:
Download App:
  • android
  • ios