പഠാനിലെ 'ബേഷരം രംഗ്' ഗാനം 1960 കളില്‍ ഇറങ്ങിയാല്‍ - വൈറലായി വീഡിയോ
യഥാര്‍ത്ഥ 'ബേഷരം രംഗ്' ഗാനത്തിന് സംഗീതം നല്‍കിയ വിശാല്‍ ശേഖറിനോട് സോറി പറഞ്ഞാണ് യഷ്‌രാജ് ഈ റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദില്ലി: ഷാരൂഖ് ഖാന്‍റെ നാലുവര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് രാജകീയമാക്കിയത് പഠാന്‍ എന്ന ചിത്രത്തിന്‍റെ വിജയമാണ്. ആഗോള ബോക്സ് ഓഫീസില്‍ 1000 കോടിക്ക് അടുത്തേക്കാണ് പഠാന്‍ എത്തിയിരിക്കുന്നത്. അതും സമീപകാല ബോക്സ്ഓഫീസ് റെക്കോഡുകള്‍ എല്ലാം കടപുഴക്കി. റിലീസിന് മുന്‍പ് വിവാദമായിരുന്നു പഠാനെ വാര്‍ത്തകളില്‍ നിറച്ചത്. അതില്‍ പ്രധാനം 'ബേഷരം രംഗ്' എന്ന ഗാനം ഉയര്‍ത്തിയ വിവാദമായിരുന്നു.
എന്നാല്‍ ചിത്രം വന്‍ വിജയമായതോടെ വന്‍ ഹിറ്റായ ചിത്രം ഇപ്പോള്‍ തരംഗമാകുകയാണ്. 'ബേഷരം രംഗ്' എന്ന ഗാനത്തെ വളരെ വ്യത്യസ്തമായി സമീപിക്കുകയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവന്‍സറും മ്യൂസിക്ക് പ്രൊഡ്യൂസറുമായ യഷ്‌രാജ് മുഖ്ത്തെ. 1960 കളില്‍ 'ബേഷരം രംഗ്' ഗാനം ഉണ്ടായാല്‍ എങ്ങനെയിരിക്കും എന്നാണ് റീല്‍സിലൂടെ അദ്ദേഹം കാണിക്കുന്നത്. ഷമ്മി കപൂര്‍ പാടി അഭിനയിച്ച ഒരു പഴയ ഗാന രംഗത്തില്‍ യഷ്‌രാജ് വളരെ രസകരമായി 'ബേഷരം രംഗ്' എന്ന ഗാനത്തെ സംയോജിപ്പിച്ചിരിക്കുന്നു.
യഥാര്‍ത്ഥ 'ബേഷരം രംഗ്' ഗാനത്തിന് സംഗീതം നല്‍കിയ വിശാല്‍ ശേഖറിനോട് സോറി പറഞ്ഞാണ് യഷ്‌രാജ് ഈ റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടനായ കേതന്‍ സിംഗ് തമാശയ്ക്ക് പാടിയ ഗാനം താന്‍ റീമിക്സ് ചെയ്തതാണ് എന്ന് യഷ്‌രാജ് പറയുന്നുണ്ട്. മികച്ച പ്രതികരണമാണ് ഗാനത്തിന് ഇന്‍സ്റ്റയില്‍ ലഭിക്കുന്നത്. ഇതിനകം 15 ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്. സെലബ്രൈറ്റികള്‍ അടക്കം 1.8 ലക്ഷത്തോളം പേര്‍ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്. പലരും ഗംഭീരം എന്നാണ് കമന്‍റ് ചെയ്തിരിക്കുന്നത്.
അതേ സമയം 'ബേഷരം രംഗ്' ഗാനത്തിന് സംഗീതം നല്‍കിയ കൂട്ടുകെട്ട് വിശാല്‍ ശേഖറിലെ, ശേഖർ രാവ്ജിയാനി ഈ വീഡിയോയെ അഭിനന്ദിച്ച് രംഗത്ത് എത്തി. ഗംഭീരം എന്നാണ് ചിരിയോടെ ഇദ്ദേഹം കമന്‍റ് ചെയ്തിരിക്കുന്നത്. ഈ റീല്‍ ഇഷ്ടപ്പെട്ട ആയിരക്കണക്കിന് കമന്‍റുകള്‍ ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
പ്രതിവർഷ വരുമാനം കോടികൾ, ആസ്തി 80 കോടി; ബോളിവുഡിലെ ധനികയായ മാനേജൻ ഷാരുഖിന്റേത്