സിനിമയുടെ പുതിയ മേഖലയിലേക്ക് ചുവടുവച്ച് ജോമോള്‍; ആദ്യ ചിത്രം 'ജാനകി ജാനേ'

അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന 'ജാനകി ജാനേ' എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോള്‍ ആദ്യമായി സബ് ടൈറ്റില്‍ ചെയ്യുന്നത്. 

actress jomol step to  film subtitlng feild throug janaki jaane movie vvk
Author
First Published Apr 1, 2023, 7:41 PM IST

കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ജോമോള്‍. വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ബാലനടിയായി എത്തി പിന്നീട് എന്ന് സ്വന്തം ജാനകികുട്ടിയിലൂടെ മലയാളിക്ക് സുപരിചിതയായ നടി. ഇപ്പോള്‍ അഭിനയ രംഗത്ത് സജീവമല്ല നടി ജോമോള്‍. എന്നാല്‍ ചലച്ചിത്ര രംഗത്ത് ഒരു പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കുകയാണ് ജോമോള്‍. സിനിമ സബ് ടൈറ്റിലിംഗ് രംഗത്താണ് ജോമോള്‍ തന്‍റെ അരങ്ങേറ്റം കുറിക്കുന്നത്. 

അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന 'ജാനകി ജാനേ' എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോള്‍ ആദ്യമായി സബ് ടൈറ്റില്‍ ചെയ്യുന്നത്. ആറുമാസം മുന്‍പാണ് താന്‍ ഇങ്ങനെയൊരു മേഖലയെക്കുറിച്ച് അറിയുന്നത് എന്നാണ് പുതിയ ദൌത്യത്തെക്കുറിച്ച് ജോമോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്. എസ് ക്യൂബ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്‍റെ ആദ്യ ചിത്രമായ വടക്കന്‍ വീരഗാഥയും, പിന്നീട് നടിയായി സജീവമായ എന്ന് സ്വന്തം ജാനകികുട്ടിയും നിര്‍മ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍ കുടുംബത്തില്‍ നിന്നു തന്നെയാണ് എസ് ക്യൂബും എത്തുന്നത്. അവരുടെ ചിത്രത്തിലൂടെ പുതിയ മേഖലയിലേക്ക് കടക്കുകയാണ്.

എസ് ക്യൂബ് പ്രൊഡക്ഷന്‍ പങ്കാളിയായ ഷെര്‍ഗ എന്‍റെ കോളേജ് മെറ്റാണ്. അവരാണ് ഇത്തരം ഒരു പ്രൊജക്ടിലേക്ക് എത്തിച്ചത്. അതിന് വേണ്ടുന്ന സാങ്കേതികമായ കാര്യങ്ങളും മറ്റും അവര്‍ തന്നെയാണ് പരിചയപ്പെടുത്തിയത്. ഇത് ഒരു വെല്ലുവിളിയായി കാണുന്നില്ല. പുതിയൊരു മേഖലയാണ് കാര്യമായി പഠിക്കാനുള്ള അവസരമാണ് - ജോമോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

അതേ സമയം നവ്യാ നായര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'ജാനകി ജാനേ'.  സൈജു കുറുപ്പാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ  ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. 'ഉയരെ' എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ ഫിലിംസാണിത് നിര്‍മിക്കുന്നത്. എസ് ക്യൂബ് ഫിലിംസ് തന്നെ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. സുജീവ് ഡാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ. ഹാരിസ് ദേശം ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറും രെത്തീന എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമാണ്.

കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ 'ജാനകി'യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്ള്യൂഡി സബ് കോൺട്രാക്റായ 'ഉണ്ണി' അവളുടെ ജീവിതത്തിലേക്കു കടന്നുവരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്‍തു. വിവാഹ ജീവിതത്തിലും ആ സംഭവം ആവർത്തിക്കപ്പെടുന്നു. ഈ സംഘർഷങ്ങൾ തികച്ചും നർമ്മത്തിന്റെ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ, പ്രണയവും, നർമ്മവും ഹൃദയസ്‍പർശിയായ മുഹൂർത്തങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്. 

തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. നവ്യാ നായർ 'ജാനകി'യെ ഭദ്രമാക്കുമ്പോൾ 'ഉണ്ണി'യെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്. ജോണി ആന്റണി .കോട്ടയം നസീർ, നന്ദു,ജോർജ് കോര,  പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്‍മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

രണ്ടാം ദിനം ബോക്സ് ഓഫീസില്‍ വീഴ്ച; അജയ് ദേവ്‍ഗണിന്‍റെ 'ഭോലാ' ഇതുവരെ നേടിയത്

'സ്പൈഡർമാനും കാമുകിയും' മൂന്നാറിലെത്തിയോ?, കേരള ടൂറിസം വകുപ്പ് പ്രചരിപ്പിച്ച ചിത്രം ഫോട്ടോഷോപ്, വ്യാപക വിമർശനം
 

Follow Us:
Download App:
  • android
  • ios