'മോദിജി ഒറ്റയ്ക്ക് ബ്രിട്ടീഷ് സാമ്ര്യാജ്യത്തെ തുരത്തിയത് ഇതിലില്ല'; 'പിഎം നരേന്ദ്ര മോദി' ട്രെയ്‌ലറിനെ പരിഹസിച്ച് സിദ്ധാര്‍ഥ്
ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ ക്ഷമിക്കത്തക്കതാണെന്നും എന്നാല്‍ അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചാല്‍ മാപ്പില്ലെന്നും സിദ്ധാര്‍ഥ് കുറിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്രമോദി' എന്ന സിനിമയെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ പരിഹാസവുമായി സിദ്ധാര്‍ഥ് രംഗത്തെത്തിയത്. ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒറ്റയ്ക്ക് തൂത്തെറിഞ്ഞ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മോദിജിയെ ഈ ട്രെയ്‌ലറില്‍ ചിത്രീകരിക്കുന്നില്ലെന്നാണ് സിദ്ധാര്‍ഥിന്റെ പരിഹാസം. ഇത് കമ്മികളുടെയും നക്‌സലുകളുടെയും 'നെഹ്രു'വിന്റെയും വിലകുറഞ്ഞ തന്ത്രമാണെന്ന് തോന്നുന്നുവെന്നും പരിഹാസരൂപേണ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
#PMNarendraModiTrailer does not show how #Modiji won India's Independence by single handedly wiping out the British Empire. Looks like another cheap trick by the sickular, libtard, commie, naxals and of course that Nehru. #IstandwithModi
— Siddharth (@Actor_Siddharth) March 21, 2019
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെക്കുറിച്ച് അണിയറയില്‍ ഒരുങ്ങുന്ന ഒന്നിലധികം സിനിമകളെക്കുറിച്ചും സിദ്ധാര്‍ഥ് സൂചിപ്പിക്കുന്നു. 'പിഎം നരേന്ദ്രമോദി' പോലെയുള്ള ബയോപിക്കുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മാര്‍ഥത കാണുമ്പോഴാണ് ജയലളിതയെക്കുറിച്ച് പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളില്‍ എത്രത്തോളം സ്വര്‍ണ്ണം പൂശല്‍ നടന്നേക്കുമെന്ന് ആലോചിക്കുന്നത്.' ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ ക്ഷമിക്കത്തക്കതാണെന്നും എന്നാല്‍ അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചാല്‍ മാപ്പില്ലെന്നും സിദ്ധാര്‍ഥ് കുറിക്കുന്നു.
Seeing the honesty of our film makers when making these "Biopics" like #PMNarendraModi, my mind boggles at how much goldwashing is going to happen in the many #Jayalalithaa based films coming our way. It's forgivable to not know your history, unforgivable if you try to change it!
— Siddharth (@Actor_Siddharth) March 21, 2019
പുല്‍വാമ ഭീകരാക്രമണവും സൈനികരുടെ മരണവും ചില രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ത്ഥ് നേരത്തെ രംഗത്തത്തിയിരുന്നു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി പുല്‍വാമയെ ഉപയോഗപ്പെടുത്തരുതെന്ന് അഭിപ്രായപ്പെട്ട സിദ്ധാര്‍ത്ഥ് രാഷ്ട്രീയം മാറ്റിവെച്ച് പുല്‍വാമ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കലാണ് നമ്മുടെ ലക്ഷ്യമെന്നും അതിന് വേണ്ട നടപടികളാണ് സ്വീകരിക്കേണ്ടതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.