ഒളിമ്പ്യന്മാര്‍ കൊമ്പ് കോര്‍ക്കുന്ന 'ജയ്പൂര് റൂറല്‍'
ബിജെപിയ്ക്ക് വേണ്ടി കേന്ദ്രമന്ത്രിയും മുന്‍ ഷൂട്ടിങ് താരവുമായ രാജ്യവര്‍ധന്‍ റാത്തോഡ് കളത്തിലിറങ്ങുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് എതിരാളിയായി എത്തുന്നത് ഡിസ്‌കസ് ത്രോ താരം കൃഷ്ണ പൂനിയ ആണ്.
ദില്ലി: രാജസ്ഥാനിലെ ജയ്പൂര് റൂറല്‍ ലോക്‌സഭാ മണ്ഡലം ഇക്കുറി സാക്ഷ്യം വഹിക്കുക ഒളിമ്പ്യന്മാരുടെ പോരാട്ടത്തിനാണ്. ബിജെപിയ്ക്ക് വേണ്ടി കേന്ദ്രമന്ത്രിയും മുന്‍ ഷൂട്ടിങ് താരവുമായ രാജ്യവര്‍ധന്‍ റാത്തോഡ് കളത്തിലിറങ്ങുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് എതിരാളിയായി എത്തുന്നത് ഡിസ്‌കസ് ത്രോ താരം കൃഷ്ണ പൂനിയ ആണ്.
മൂന്ന് തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുള്ള കൃഷ്ണ നിലവില്‍ സദല്‍പൂര്‍ എംഎല്‍എയാണ്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ കൃഷ്ണ 2013ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിതാതാരവുമാണ് അവര്‍.
2004ല്‍ ഏതന്‍സ് ഒളിമ്പിക്‌സില്‍ ഡബള്‍ ട്രാപ് ഷൂട്ടിങ്ങില്‍ വെള്ളി നേടിയ താരമാണ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ്. സൈനിക ഉദ്യോഗസ്ഥനായിരുന്ന റാത്തോഡ് സൈന്യത്തില്‍ നിന്ന് വിരമിച്ചശേഷം 2013ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2014ല്‍ ജയ്പൂര് റൂറലില്‍ നിന്ന് ലോക്‌സഭയിലെത്തിയ അദ്ദേഹം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായി. മൂന്ന് വര്‍ഷത്തിന് ശേഷം കായികവകുപ്പിന്റെ ചുമതലയിലെത്തി.
2008ലാണ് ജയ്പൂര് റൂറല്‍ ലോക്‌സഭാ മണ്ഡലം രൂപീകൃതമായത്. 2009ല്‍ കോണ്‍ഗ്രസിന്റെ ലാല്‍ ചന്ദ് ഘട്ടാരിയ ാണ് ഇവിടെ നിന്ന് ലോക്‌സയിലെത്തിയത്. 2014ല്‍ റാത്തോഡിലൂടെ ബിജെപി മണ്ഡലം പിടിച്ചെടുത്തു. ഇപ്പോള്‍ കൃഷ്ണ പൂനിയയിലൂടെ ജയ്പൂര് റൂറല്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.