5ജി നെറ്റ്‌വർക്കിനായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഒരുങ്ങി വെസ്റ്റാസ്പേസ് ടെക്നോളജി

ഈ വർഷം സെപ്റ്റംബറിൽ തന്നെ സാറ്റലൈറ്റുകളുടെ ബീറ്റാ പതിപ്പ്  കമ്പനി പുറത്തിറക്കും

vestaspace technology to launch over 35 satellites to build 5g network

5ജി നെറ്റ്‌വർക്ക് കണക്ഷനുകളും ഐഒടി പ്രവർത്തനങ്ങളും നിർമിക്കുന്നതിനായി ഇന്ത്യയിലുടനീളം 35 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഒരുങ്ങി ഇന്ത്യൻ ബഹിരാകാശ ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ വെസ്റ്റാസ്പേസ് ടെക്നോളജി. 2021 ന്റെ തുടക്കത്തിൽ ലോ-എർത്ത്-ഓർബിറ്റിലേക്ക് (ലിയോ) അല്ലെങ്കിൽ ജിയോസിൻക്രണസ് ഇക്വറ്റോറിയൽ ഓർബിറ്റിലേക്ക് (ജിയോ) പൂർണ്ണമായും പ്രവർത്തനക്ഷമമായ ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. ഈ വർഷം സെപ്റ്റംബറിൽ തന്നെ സാറ്റലൈറ്റുകളുടെ ബീറ്റാ പതിപ്പ്  കമ്പനി പുറത്തിറക്കും. സങ്കീർണ്ണമായ സിസ്റ്റം പരിഹരിക്കുന്നതിനും നഗര, ഗ്രാമ, വിദൂര പ്രദേശങ്ങൾക്ക് 5ജി ഇന്റർനെറ്റ് നെറ്റ്‌വർക്ക് സേവനങ്ങൾ നൽകുന്നതിനും  8 ഗ്രൗണ്ട് സ്റ്റേഷനുകളും 31,000 ഡേറ്റാ റിസപ്റ്ററുകളും രാജ്യത്തുടനീളം കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ആളില്ലാ സോഫ്റ്റ്‌വെയർ ഡേറ്റ പ്രോസസ്സിങ് ഉപയോഗിച്ച് ഹൈ-സ്പീഡ് 5ജി നെറ്റ്‌വർക്ക് കണക്ഷൻ നൽകുന്ന പരമ്പരാഗത ഫൈബർ നെറ്റ്‌വർക്കുകൾക്ക് പകരം സാറ്റലൈറ്റുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയാണ് ഈ നീക്കം. ഇത് പ്രകാരം ഇന്റർനെറ്റ് ബ്രൗസുചെയ്യുമ്പോൾ ഒരു ഉപയോക്താവിന് ഡേറ്റ അപ്‌ലിങ്ക് ചെയ്യാനും ഡൗൺ‌ലിങ്ക് ചെയ്യാനും കഴിയുന്ന സേവനങ്ങളുടെ ആശയം വെസ്റ്റാസ്പേസ് കൊണ്ടുവന്നിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios