ഡി.ആര്‍.ഡി.ഒ ഡെയര്‍ ടു ഡ്രീം മത്സരത്തില്‍ പങ്കെടുക്കാം; എന്‍ട്രികള്‍ ക്ഷണിച്ചു


പ്രതിരോധമേഖലയിലെ മികവ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഇന്നൊവേറ്റര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരിലൂടെ ഈ മേഖലയിലേക്കുള്ള നൂതന ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്

dare to dream competition

പ്രതിരോധമേഖലയിലും ഏറോസ്‌പേസ് സാങ്കേതിക മേഖലയിലും പ്രാവര്‍ത്തികമാക്കാനുള്ള നൂതന ആശയങ്ങള്‍ മുന്നോട്ടുവെക്കാവുന്ന മത്സരത്തിലേക്ക് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) എന്‍ട്രികള്‍ ക്ഷണിച്ചു. ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ അഞ്ചാം ചരമവാര്‍ഷികദിനത്തില്‍ പ്രഖ്യാപിച്ച ‘ഡെയര്‍ ടു ഡ്രീം 2.0’ മത്സരം ‘ആത്മ നിര്‍ഭര്‍ ഭാരത്’ എന്ന ആശയത്തിന്റെ ചുവടുപിടിച്ചാണ് ഡി.ആര്‍.ഡി.ഒ. നടത്തുന്നത്. പ്രതിരോധമേഖലയിലെ മികവ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഇന്നൊവേറ്റര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരിലൂടെ ഈ മേഖലയിലേക്കുള്ള നൂതന ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷ https://drdo.res.in/kalamdb/portal/kalam.html എന്ന വെബ്‌സൈറ്റ് വഴി നല്‍കാം. ഒരാള്‍ക്ക് ഒരു വിഭാഗത്തിലേ പങ്കെടുക്കാന്‍ കഴിയൂ. സ്റ്റാര്‍ട്ടപ്പ് ഉള്ള വ്യക്തിക്ക് രണ്ടിലും അപേക്ഷിക്കാം. പരമാവധി അഞ്ച് മേഖലകളുമായി ബന്ധപ്പെട്ട എന്‍ട്രികള്‍ നല്‍കാം. ഓരോ എന്‍ട്രിക്കൊപ്പവും 200 വാക്കില്‍ ഒരു കുറിപ്പ് നല്‍കണം. വ്യക്തി വിഭാഗത്തില്‍ യഥാക്രമം അഞ്ചുലക്ഷം രൂപ, നാലുലക്ഷം രൂപ, മൂന്നുലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്നു സമ്മാനങ്ങള്‍. സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ ഇത് 10 ലക്ഷം, എട്ടുലക്ഷം, ആറുലക്ഷം എന്നിങ്ങനെയാണ്. മത്സരത്തിലേക്ക് എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15 

Latest Videos
Follow Us:
Download App:
  • android
  • ios