ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ അവതരിപ്പിക്കുന്നു 'ഇക്കണോമിക് ഫോറം'
ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം ഇക്കണോമിക് ഫോറം എന്ന ഈ വർക് ഷോപ്പ് 2021 ജനുവരി 29ന് 3.00 മണി മുതൽ 5.30 വരെയാണ് നടക്കുക. T1D Communication, ടാലി സൊല്യൂഷൻസ്, കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം ഇക്കണോമിക് ഫോറം സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ സാമ്പത്തിക വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈൻ ഒരു ഫ്രീ ഓൺലൈൻ വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം ഇക്കണോമിക് ഫോറം എന്ന വർക് ഷോപ്പ് 2021 ജനുവരി 29ന് 3.00 മണി മുതൽ 5.30 വരെയാണ് നടക്കുക.
കേരളത്തിന്റെ വ്യാപാര വ്യവസായ മേഖലയിൽ ഒരു വലിയ ഉണർവ്വ് സൃഷ്ടിക്കാൻ സാധിക്കുന്ന തരത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ഇക്കണോമിക് ഫോറം' സംഘടിപ്പിക്കുന്നത്. പരമ്പരാഗത രീതികളിൽ നിന്ന് മാറി ചിന്തിക്കേണ്ട ഒരു കാലം കൂടി ആണിത്. പ്രത്യേകിച്ചും ഡിജിറ്റൽ യുഗത്തിലേക്ക് നമ്മുടെ മൊത്തം സംവിധാനങ്ങൾ മാറികൊണ്ടിരിക്കുമ്പോൾ. ഡിജിറ്റൽ യുഗത്തെ എങ്ങിനെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാം എന്നും ഡിജിറ്റൽ രംഗത്തെ സാദ്ധ്യതകൾ എങ്ങിനെ ഗുണകരമായി ഉപയോഗിക്കാം എന്നും മനസ്സിലാക്കി കൊടുക്കുന്നതിനായി ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിന്റെ ആഭിമുഖ്യത്തിൽ ഒരു വർക് ഷോപ്പ് നടത്തുന്നത് ഏറെ സഹായകമായ കാര്യമാണ്.
വ്യാപാരികൾക്കും വ്യവസായികൾക്കും ഈ അവസരം ഏറ്റവും ഭംഗിയായി ഉപയോഗിക്കാൻ സാധിക്കും. T1D Communication, ടാലി സൊല്യൂഷൻസ്, കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം ഇക്കണോമിക് ഫോറം സംഘടിപ്പിക്കുന്നത്.
ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിങ് സാദ്ധ്യതകൾ ചർച്ചചെയ്യുന്ന ആദ്യ സെഷനിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യൂ : http://bit.ly/363cFLE