'വണ്ടര്‍ വുമണ്‍ വിദ്യ'യായി അന്ന രേഷ്‍മ രാജന്‍; ഫെഫ്‍കയുടെ ഷോര്‍ട്ട് ഫിലിം

മോഹന്‍ലാല്‍ ആണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രം ലോഞ്ച് ചെയ്‍തത്. അന്ന രേഷ്‍മ രാജനാണ് 48 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

wonder woman vidhya short film by fefka

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ഥം ഫെഫ്‍ക പുറത്തിറക്കുന്ന ഹ്രസ്വചിത്രങ്ങളില്‍ മൂന്നാമത്തേതായ 'വണ്ടര്‍ വുമണ്‍ വിദ്യ' പുറത്തെത്തി. മോഹന്‍ലാല്‍ ആണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രം ലോഞ്ച് ചെയ്‍തത്. അന്ന രേഷ്‍മ രാജനാണ് 48 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യം ലോക്ക് ഡൌണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ കടകളില്‍ പോയി അവശ്യവസ്തുക്കള്‍ ആവശ്യത്തിലധികം വാങ്ങി ശേഖരിച്ചുവെക്കുന്ന ഒരു വിഭാഗമുണ്ട്. അത്തരക്കാരുടെ പ്രതിനിധിയാണ് വിദ്യ എന്ന കഥാപാത്രം. എന്നാല്‍ മാറിയ സാഹചര്യം മനസിലാക്കി പെരുമാറാന്‍ തുടങ്ങുകയാണ് വിദ്യയും. വിദ്യ അങ്ങനെയാണ് 'വണ്ടര്‍‌ വുമണ്‍ വിദ്യ'യാവുന്നത്. അന്ന രേഷ്മ രാജനെ കൂടാതെ മൃദുലയും മഞ്ജു വാര്യരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‍സ് അസോസിയേഷനുമായി ചേര്‍ന്നാണ് ഫെഫ്‍ക ഈ ഹ്രസ്വചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios