വിഎഫ്എക്സ് കോമ്പോസിഷനിൽ ഒരു ഹ്രസ്വ ചിത്രം; കൈയ്യടി നേടി 'കോമൺ സെൻസ്'
വിഎഫ്എക്സ് കോമ്പോസിഷനിൽ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത് അനിൽ ചുണ്ടേലാണ്
കോവിഡ് മഹാമാരിക്കെതിരെയുള്ള വലിയ പോരാട്ടത്തിലാണ് നമ്മുടെ നാട്. ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ എല്ലാം പാലിക്കപ്പെടുന്നുണ്ട് എന്ന് നമ്മൾ ഉറപ്പാക്കേണ്ട സമയം.അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഉപയോഗിച്ച മാസ്ക് വലിച്ചെറിയരുതെന്നുള്ളത്. പൊതുസ്ഥലത്തു മുക്കിനും മൂലയിലും വീട്ടിലും അലക്ഷ്യമായി മാസ്ക് ഇടരുത്. എന്നാൽ ഈ കാര്യങ്ങൾ എത്രയാളുകൾ പാലിക്കുന്നുണ്ട് എന്നത് സംശയമാണ്. ഇത്തരം സംഭവത്തെ വിഎഫ്എക്സ് കോമ്പോസിഷനിലൂടെ അവതരിപ്പിക്കുകയാണ് കോമൺ സെൻസ്' എന്ന ഹ്രസ്വ ചിത്രം.
വിഎഫ്എക്സ് കോമ്പോസിഷനിൽ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത് അനിൽ ചുണ്ടേലാണ്. ഉറുമ്പുകളിലൂടെ കഥ പറഞ്ഞു പോകുന്നു എന്നതാണ് ചിത്രത്തിന്റെ അവതരണശൈലിയിലെ പ്രധാനപ്രത്യേകത. ചെറുപ്രാണികളും, ഉറുമ്പും, പക്ഷികളെല്ലാം കഥാപാത്രങ്ങളാവുന്ന ഹ്രസ്വ ചിത്രം മികച്ച ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.