പെണ്‍കുട്ടികള്‍ക്ക് പ്രതിരോധത്തിന്‍റെ പാഠം; ശ്രദ്ധ നേടി ഹ്രസ്വ ചിത്രം 'തൂമ്പ്'
ആന്‍റണി ജോസഫ് ടി രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിക് ശങ്കര്‍ അതിഥി താരമായി എത്തുന്നു
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ദിവസേനയെന്നോണം വര്‍ധിച്ചുവരുന്ന കാലത്ത് അവര്‍ക്ക് സ്വയം പ്രതിരോധത്തിന്‍റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പറയുകയാണ് 'തൂമ്പ്' എന്ന ഷോര്‍ട്ട് ഫിലിം. ആന്‍റണി ജോസഫ് ടി രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് രാഖി ഹരിപ്രസാദും ജിതിന്‍ വയനാടുമാണ്. കാര്‍ത്തിക് ശങ്കര്‍ അതിഥി താരമായും എത്തുന്നു.
എഡിറ്റിംഗ് ശ്രീജിത്ത് ശ്രീനിവാസന്‍. ടൈറ്റില്‍ സോംഗിന്‍റെ വരികളും സംഗീതവും നിഥിന്‍ ജോണ്‍സണ്‍ ഫിലിപ്പ്, ആലാപനം ആന്‍സി തോമസ്. പശ്ചാത്തല സംഗീതം ആല്‍ബര്‍ട്ട് വില്‍സണ്‍. കലാസംവിധാനം അര്‍ജുന്‍ വേണുഗോപാല്‍. സംഘട്ടനം ആന്‍റണി സെബാസ്റ്റ്യന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് യുട്യൂബില്‍ ലഭിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona