ഇത് വല്ലാത്തൊരു 'കൊലച്ചതി'; ശ്രദ്ധനേടി ഹ്രസ്വ ചിത്രം
എട്ട് മിനിറ്റും 40 സെക്കന്റും ദൈർഘ്യമുള്ള ചിത്രം കഴിഞ്ഞ മാസമായിരുന്നു പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
അനസ് റഷാദ് സംവിധാനം ചെയ്ത 'കൊലച്ചതി'(KOLACHATHI ) എന്ന ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. മതസഹിഷ്ണുതയെ കുറിച്ചും അസഹിഷ്ണുതയെ കുറിച്ചും അതിനോടുള്ള ചില വിമത സമീപനങ്ങളെ കുറിച്ചും പറയുന്ന ചിത്രമാണ് കൊലച്ചതി.
എട്ട് മിനിറ്റും 40 സെക്കന്റും ദൈർഘ്യമുള്ള ചിത്രം കഴിഞ്ഞ മാസമായിരുന്നു പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഷിഫാരത്ത് കഥയെഴുതിയ ചിത്രം നിർമിച്ചിരിക്കുന്നത് ബിജോൺ കെ വിനോദാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയാണ് അനസ് റഷാദ്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഡിസൈൻ കമ്പനിയുടെ ഭാഗമായ ഇദ്ദേഹം, ക്രിയേറ്റീവ് ഡയറക്ടർ, ചലച്ചിത്ര നിർമ്മാതാവ്, ഗ്രാഫിക് ഡിസൈനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡോപ്പ്: കിരൺ ഉണ്ണികൃഷ്ണൻ, എഡിറ്റർ: നിരഞ്ജൻ ബെന്നി അമൃത, ശബ്ദം: അശോക് പോണപ്പൻ, സംഗീതം: ശേഖർ സുധീർ, വർണ്ണം: ജോയ്നർ തോമസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Shruti Haasan : 'ഞാന്‍ ഗുരുതരാവസ്ഥയിലല്ല'; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശ്രുതി ഹാസന്‍
ഇന്ത്യൻ സൂപ്പർ ഹീറോ ബിഗ് സ്ക്രീനിൽ; 'ശക്തിമാൻ' ആകാൻ രൺവീർ സിംഗ് ?
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ഹീറോ 'ശക്തിമാന്‍'(Shaktimaan Movie) വെള്ളിത്തിരയിൽ എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെ ചിത്രത്തിന്റേതായി പുറത്തുവന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ നടൻ മുകേഷ് ഖന്ന അവതരിപ്പിച്ച ശക്തിമാൻ കഥാപാത്രം ബിഗ് സ്ക്രീനിൽ അവതരിപ്പിക്കുന്നത് രൺവീർ സിങ്ങാണെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്.
രൺവീർ ശക്തിമാനായി വേഷമിടാൻ താല്പര്യം പ്രകടിപ്പിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഇന്ത്യക്കാരുടെ എക്കാലത്തേലും പ്രിയ സൂപ്പർ ഹീറോയെ ബിഗ് സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോൾ. മൂന്ന് ഭാഗങ്ങളായിട്ടാവും സിനിമ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്.