ഉറുമ്പുകൾ കഥ പറയുമ്പോൾ; ശ്രദ്ധ നേടി ഹ്രസ്വചിത്രം 'ദി ആന്റ്‌സ്'

നിരന്തരമായി ഉറുമ്പുകളെ നിരീക്ഷിച്ചു ആറു മാസക്കാലത്തോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് ചിത്രം പൂര്‍ത്തീകരിക്കാനായത്
 

the ants short film

ഉറുമ്പുകളിലൂടെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് ദി ആന്റ്‌സ് .ആലപ്പുഴ സ്വദേശിയായ നന്ദു നന്ദനാണു ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനും എഡിറ്ററും. വര്‍ക്ക് ഫ്രം ഹോം' സംവിധാനത്തിന്റെ ഇടവേളകളില്‍ ആണ് ഈ ഹ്രസ്വചിത്രത്തിനായി സമയം കണ്ടെത്തിയത്. നിരന്തരമായി ഉറുമ്പുകളെ നിരീക്ഷിച്ചു ആറു മാസക്കാലത്തോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് ചിത്രം പൂര്‍ത്തീകരിക്കാനായത്.

കംപ്യൂട്ടര്‍ ഗ്രാഫിക്സോ മറ്റു വിഷ്വല്‍ ഇഫക്ടസോ ചേര്‍ക്കാതെയാണ് ഉറുമ്പുകളുടെ രീതി ചിത്രീകരിച്ചിരിക്കുന്നത്. ഉദ്വേഗം നിറയ്ക്കുന്ന ഫ്രെയ്മുകളും ആഖ്യാനരീതിയിലെ വിത്യസ്തതയും  ഹ്രസ്വചിത്രത്തെ കൂടുതല്‍ മികവുള്ളതാക്കുന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios