ലോക്ക് ഡൗണ്‍ പ്രൊഡക്ഷന്‍സിന്‍റെ 'ദാഹം'; സ്‍പൂഫ് ഷോര്‍ട്ട് ഫിലിമുമായി 'കളക്ടര്‍ ബ്രോ'

ലോക്ക് ഡൗണ്‍ കാലത്ത് മലയാളി ഏറ്റവുമധികം ചര്‍ച്ച ചെയ്‍ത വിഷയങ്ങളും വിവാദങ്ങളുമൊക്കെ ഹ്രസ്വചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. മദ്യവില്‍പ്പന അവസാനിപ്പിച്ചത് പ്രത്യക്ഷമായി കടന്നുവരുമ്പോള്‍ ഡാറ്റാ ചോരല്‍ ആരോപണവും സ്പ്രിംക്ലറുമൊക്കെ പരോക്ഷമായും സബ് ടൈറ്റിലുകളിലൂടെയും മറ്റും കടന്നുവരുന്നുണ്ട്.

spoof short film daaham the thirst by collector bro prasanth nair

ഒരു മാസത്തോളം വീട്ടില്‍ അടച്ചിരിക്കുക എന്നത് ഭൂരിഭാഗം മനുഷ്യരെയും സംബന്ധിച്ച് ആദ്യാനുഭവമാണ്. ലോക്ക് ഡൗണിന്‍റെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ സോഷ്യല്‍ മീഡിയയെയാണ് പലരും ആശ്രയിച്ചത്. ലോക്ക് ഡൗണ്‍ പ്രമേയമാക്കി ഒട്ടേറെ ഹ്രസ്വചിത്രങ്ങളും മലയാളത്തിലടക്കം പുറത്തെത്തി. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ പ്രമേയമാക്കി രസകരമായ ഒരു ഹ്രസ്വചിത്രം പുറത്തിയിരിക്കുകയാണ് കോഴിക്കോട് മുന്‍ ജില്ലാ കളക്ടറും കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡിയുമായ പ്രശാന്ത് നായര്‍. 

ലോക്ക് ഡൗണ്‍ കാലത്ത് മലയാളി ഏറ്റവുമധികം ചര്‍ച്ച ചെയ്‍ത വിഷയങ്ങളും വിവാദങ്ങളുമൊക്കെ ഹ്രസ്വചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. മദ്യവില്‍പ്പന അവസാനിപ്പിച്ചത് പ്രത്യക്ഷമായി കടന്നുവരുമ്പോള്‍ ഡാറ്റാ ചോരല്‍ ആരോപണവും സ്പ്രിംക്ലറുമൊക്കെ പരോക്ഷമായും സബ് ടൈറ്റിലുകളിലൂടെയും മറ്റും കടന്നുവരുന്നുണ്ട്. 'ദാഹം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സ്പൂഫ് സ്വഭാവത്തിലുള്ളതാണ്. സബ് ടൈറ്റിലുകളില്‍പ്പോലും അത് നിലനിര്‍ത്തിയിട്ടുണ്ട്.

മുരളി തുമ്മാരുകുടി, ജി വേണുഗോപാല്‍, നിതിന്‍ നോബര്‍ട്ട്, ജാവേദ് പര്‍വേശ്, സായ് കിരണ്‍, ബിന്ദു സാജന്‍, അനൂപ് വേണുഗോപാല്‍, റിയ രാജു എന്നിവര്‍ക്കൊപ്പം പ്രശാന്ത് നായരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, ദില്ലി, സ്റ്റോക്ക്ഹോം, ജനീവ എന്നിവിടങ്ങളില്‍ ലോക്ക് ഡൗണില്‍ കഴിയുന്ന സുഹൃത്തുക്കള്‍ ഷൂട്ട് ചെയ്‍ത ദൃശ്യങ്ങള്‍ ഒരുമിച്ചു ചേര്‍ത്താണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios