ലോക്ക് ഡൗണ്‍ കാലത്തെ 'സ്‍കീം'; ഷോര്‍ട്ട് ഫിലിം

ഒരു കോണ്‍ഫറന്‍സ് കോളില്‍ തങ്ങളുടെ കൂട്ടുകാരിയെ പറ്റിക്കാന്‍ പ്ലാനിടുന്ന രണ്ട് സുഹൃത്തുക്കളും അവളുടെ കാമുകനായ മറ്റൊരു സുഹൃത്തുമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ഒരു വീഡിയോ കോണ്‍ഫറന്‍സ് കോളിന്‍റെ മാതൃകയിലാണ് 14 മിനിറ്റോളം ദൈര്‍ഘ്യമുള്ള ചിത്രം. 

scheme malayalam short film

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയാകെ നിശ്ചലമായി നില്‍ക്കുമ്പോള്‍ കൗതുകകരമായ  പരീക്ഷണങ്ങള്‍ നടക്കുന്നത് ഹ്രസ്വചിത്ര മേഖലയിലാണ്. ലോക്ക് ഡൗണിനെ ദൃശ്യപരമായി നോക്കിക്കാണുന്ന നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ പുറത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ പുതുതായെത്തിയ ഒരു ചിത്രവും യുട്യൂബില്‍ ശ്രദ്ധ നേടുകയാണ്. 'സ്‍കീം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ലോപ്പസ് ജോര്‍ജ്ജ് ആണ്.

ഒരു കോണ്‍ഫറന്‍സ് കോളില്‍ തങ്ങളുടെ കൂട്ടുകാരിയെ പറ്റിക്കാന്‍ പ്ലാനിടുന്ന രണ്ട് സുഹൃത്തുക്കളും അവളുടെ കാമുകനായ മറ്റൊരു സുഹൃത്തുമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ഒരു വീഡിയോ കോണ്‍ഫറന്‍സ് കോളിന്‍റെ മാതൃകയിലാണ് 14 മിനിറ്റോളം ദൈര്‍ഘ്യമുള്ള ചിത്രം. കുട്ടി അഖില്‍, ഗ്രീഷ്‍മ, അമല്‍ ഓസ്‍കര്‍ എന്നിവര്‍ക്കൊപ്പം സംവിധായകനും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

ജോസ് പോള്‍, ശിവപ്രസാദ്, അഖില്‍ ക്വിറ്റ്സ് എന്നിവരാണ് ഛായാഗ്രഹണം. സംഗീതം രാജ്‍കീയ്‍സ്. എഡിറ്റിംഗ് അഭിലാഷ്, ലോപ്പസ്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ യുട്യൂബ് ചാനല്‍ വഴിയാണ് ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്‍തിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios