ആംബുലന്‍സ് ഡ്രൈവറുടെ സീറ്റില്‍ ഇരുന്നിട്ടുണ്ടോ? കാണാം 'റഷ്'
ഏറെ അപായസാധ്യതകളുള്ള ആ യാത്രകളില്‍ പലപ്പോഴും വ്യക്തിപരമായ പല കാര്യങ്ങളും മാറ്റിവച്ചാവും അവര്‍ കണ്ണിമ ചിമ്മാതെ വാഹനത്തിന്റെ വളയം പിടിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഹ്രസ്വചിത്രമാണ് 'റഷ്'.
അടിയന്തിര സാഹചര്യങ്ങളില്‍ മനുഷ്യജീവന്‍ പൊലിഞ്ഞുപോകാതിരിക്കാന്‍ വേഗവുമായി പൊരുതുന്ന വിഭാഗമാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ഏറെ അപായസാധ്യതകളുള്ള ആ യാത്രകളില്‍ പലപ്പോഴും വ്യക്തിപരമായ പല കാര്യങ്ങളും മാറ്റിവച്ചാവും അവര്‍ കണ്ണിമ ചിമ്മാതെ വാഹനത്തിന്റെ വളയം പിടിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഹ്രസ്വചിത്രമാണ് 'റഷ്'.
സുമീന്ദ്രനാഥ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് കലാഗ്രാമമാണ്. പശ്ചാത്തല സംഗീതം നിഖില്‍ ആര്‍ നായര്‍. നിര്‍മ്മാണം ദേവനന്ദ ശിവാനന്ദ്.