കൈയ്യടി നേടി 'പ്രോസ്റ്റിറ്റ്യൂട്ട്'; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു...

അരുൺ യോഗനാഥനാണ് സംവിധാനം 

prostitute short film

കാമുകനാൽ ചതിക്കപ്പെട്ട് പീഡനത്തിന് ഇരയാകുന്ന ഒരു പെൺകുട്ടിയെ നമ്മുടെ സമൂഹം എങ്ങനെ നോക്കി കാണുന്നു; ചൂഷ്ണം നിറഞ്ഞ കണ്ണുകൾ അവളെ വീണ്ടും പിന്തുടരുമ്പോൾ ഈ സമൂഹവുമായി അവൾ എങ്ങനെ പൊരുത്തപ്പെടും ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് പ്രോസ്റ്റിറ്റ്യൂട്ട് എന്ന ഹ്രസ്വചിത്രം. അരുൺ യോഗനാഥൻ തിരക്കഥ എഴുതിയ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

അമൃത കൃഷ്ണ, ശരത് കുമാർ, ദിലീപ് മോഹൻ, ദേവദാസ് പി. മോഹൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന  വേഷത്തിലെത്തുന്നത്. ചൂഷ്ണ മനോഭാവത്തോടെയുള്ള മനുഷ്യന്റെ കാഴ്ചപാടുകളെ വരച്ചുകാട്ടുന്ന ചിത്രം ശക്തമായ സന്ദേശം കൂടി ചിത്രം പ്രേക്ഷകർക്കു നൽകുന്നുണ്ട്. നിരവധി മേളകളിൽ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത്  ആർ. മാധവനാണ്.സംഗീതം സിബി

Latest Videos
Follow Us:
Download App:
  • android
  • ios