പോർട്ട് ബ്ലയർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടി 'പില്ലോ നത്തിങ് ബട്ട് ലൈഫ്'
മികച്ച നടൻ, മികച്ച ഛായാഗ്രഹണം, മികച്ച തിരക്കഥ, മികച്ച നവാഗാത സംവിധായകൻ എന്നീ പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്
ആൻഡമാൻ നിക്കോബാറിന്‍റെ തലസ്ഥാനമായ പോർട്ട് ബ്ലയർ ൽ വെച്ച് നടന്ന പോർട്ട് ബ്ലയർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടി മലയാളികള്‍ ഒരുക്കിയ ഹ്രസ്വ ചിത്രം 'പില്ലോ നത്തിങ് ബട്ട് ലൈഫ്'. 4 പുരസ്‌കാരങ്ങൾ ആണ് ഫ്രാൻസിസ് ജോസഫ് ജീര സംവിധാനം ചെയ്ത ഈ ഹ്രസ്വ ചിത്രം കരസ്തമാക്കിയിരിക്കുന്നത്. മികച്ച നടൻ, മികച്ച ഛായാഗ്രഹണം, മികച്ച തിരക്കഥ, മികച്ച നവാഗാത സംവിധായകൻ എന്നീ പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച അഭിനേതാവ് ആയി പില്ലോയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അനിൽ ആന്‍റോ തിരഞ്ഞെടുക്കപ്പെട്ടു. സൈക്കോളജിക്കൽ ഡ്രാമ ആയി ചിത്രികരിച്ച പില്ലോയിലെ കഥാപാത്രത്തിന്‍റെ മാനസിക വ്യാപാരങ്ങളെ ഒട്ടും തന്നെ ചോരതെ അഭിനയിച്ച അനിൽ ആന്‍റോ, സെക്കന്‍റ് ഷോ, ഇമ്മനുവേൽ എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പില്ലോ നത്തിങ് ബട്ട് ലൈഫിലെ ദൃശ്യങ്ങൾ ചിത്രികരിച്ച കണ്ണൻ പട്ടേരി മികച്ച ചായഗ്രഹനായി. കൂടാതെ മികച്ച സ്ക്രിപ്റ്റ്, നവാഗത സംവിധായകൻ എന്നീ പുരസ്‌കാരങ്ങൾക്ക് ഹ്രസ്വ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ച ഫ്രാൻസിസ് ജോസഫ് ജീര യും അർഹനായി. വെനീസ് ഫിലിം അവാർഡ്, ന്യൂ യോർക് മൂവി അവാർഡ്, ഫ്ലോറൻസ് ഫിലിം അവാർഡ്, പിക്കസോ ഏയ്ൻസ്റ്റീൻ ബുദ്ധ ഇന്‍റർനാഷണൽ അവാർഡ് തുടങ്ങിയ അവാർഡുകൾ നേരത്തെ ചിത്രത്തിന് ലഭിച്ചിരിന്നു.