നാഗവല്ലി വീണ്ടും എത്തുമ്പോൾ; കൈയ്യടി നേടി 'മിഥ്യ'
മണിച്ചിത്രത്താഴ് എന്ന സിനിമയോട് തോന്നിയ ആരാധനയിൽ ചെയ്ത ചെറിയ വർക്കാണ് മിഥ്യയെന്ന് സംവിധായകൻ ഗൗതം പ്രദീപ് പറഞ്ഞു
മലയാളത്തിലെ ക്ലാസിക് സിനിമകളിൽ പ്രേക്ഷകർ ഇന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. ഗംഗയും, സണ്ണിയും നകുലനും, രാമനാഥനെല്ലാം ആരാധക മനസിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാണ്. തഞ്ചാവൂരിൽ നിന്നും വന്ന ഭരതനാട്യ നർത്തകി നാഗവല്ലിയുടെയും രാമനാഥന്റെയും വേര്‍പ്പെട്ടുപോയ പ്രണയത്തെ പുതിയ കാലത്ത് അവതരിപ്പിക്കുകയാണ് മിഥ്യ എന്ന മ്യൂസിക്കല്‍ ഷോട്ട് ഫിലീം. വേറിട്ട അവതരണരീതിയും പ്രമേയവും കൊണ്ട് ശ്രദ്ധേയമാവുന്ന ഈ മ്യൂസിക്കല്‍ ഷോട്ട് ഫിലീം സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം പ്രദീപ് ആണ്
മണിച്ചിത്രത്താഴ് എന്ന സിനിമയോട് തോന്നിയ ആരാധനയിൽ ചെയ്ത ചെറിയ വർക്കാണ് മിഥ്യയെന്ന് സംവിധായകൻ ഗൗതം പ്രദീപ് പറഞ്ഞു. സിനിമ,സീരിയൽ താരം സുർജിത് പുരോഹിതും ഘാനശ്രീയുമാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. സോണിയ ആമോദാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം സിബു സുകുമാരൻ, റിനീഷ് വിജയാണ് ക്യാമറ. സംഗീതത്തിനും ദൃശ്യങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്ന മിഥ്യ ചിത്രീകരണ മികവ് കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.