വ്യത്യസ്ത പ്രമേയവുമായി ഒരു ഷോര്‍ട്ട് ഫിലിം; പ്രേക്ഷക ശ്രദ്ധനേടി 'മീശമീനാക്ഷി'

മീശ പിരിക്കുന്നത് ആണത്വത്തിന്റെ മാത്രം പ്രതീകമായി കാണപ്പെടുന്ന സമൂഹത്തിലേക്ക് മീശയുള്ള മീനാക്ഷിയുടെ കടന്നുവരവാണ് ശ്രദ്ധേയമാകുന്നത്.

meesa meenakshi short film goes viral

പേരുപോലെ തന്നെ ഉള്ളടക്കത്തിലെ വ്യതസ്തത കൊണ്ടും പ്രേക്ഷകരുടെ മനസ് കീഴക്കിയിരിക്കുകയാണ് 'മീശ മീനാക്ഷി'യെന്ന ഷോർട്ട് ഫിലിം. മീനാക്ഷിയെന്ന പെൺകുട്ടിയുടെ മുഖത്ത് വളരുന്ന മീശയും അതിലൂടെ അവൾ നേരിടുന്ന ജീവിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 'നീ എൻ സർഗസൗന്ദര്യമേ' എന്ന ഷോർട്ട് ഫിലിമിന് ശേഷം വി.ജെ.ദിവാകൃഷ്ണ സംവിധാനം ചെയ്ത മ്യൂസിക്കൽ ഷോർട്ട് ഫിലിമാണിത്. 

മീശ പിരിക്കുന്നത് ആണത്വത്തിന്റെ മാത്രം പ്രതീകമായി കാണപ്പെടുന്ന സമൂഹത്തിലേക്ക് മീശയുള്ള മീനാക്ഷിയുടെ കടന്നുവരവാണ് ശ്രദ്ധേയമാകുന്നത്. പ്രശാന്ത് മോഹൻ , മൃണാളിനി സൂസൻ ജോർജ് , അലോന ജോൺസൻ , കേരള പൊലീസിന്റെ 'കുട്ടൻ പിള്ള' വീഡിയോകളിലൂടെ പരിചിതനായ ജിബിൻ ജി നായർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഷോർട്ട് ഫിലിം ആണെങ്കിൽ പോലും സിനിമാറ്റിക്ക് രീതിയിൽ ഒരുക്കിയിരിക്കുന്ന ഗാനങ്ങളാണ് മറ്റൊരു പ്രത്യേകത. 

എം. ജി ശ്രീകുമാർ, ഹരിശങ്കർ എന്നിവർ ആലപിച്ചിരിക്കുന്ന ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക പ്രീത പിടിച്ചുപറ്റി. എം.ജി ശ്രീകുമാർ പാടിയ 'അടി പൂക്കുറ്റി' എന്ന ഗാനം സോഷ്യൽ മീഡിയയിൽ തംഗമായിരിക്കുന്നതിനിടെയാണ് ചിത്രം റിലീസായത്. വിനായക് ശശികുമാർ വരികളെഴുതിയ പാട്ടുകൾക്ക് പ്രശാന്ത് മോഹനാണ് സംഗീതം. അഭിജിത്ത് കൃഷ്ണകുമാർ,കൃഷ്ണദത്ത് നമ്പൂതിരി എന്നിവരാണ് മീശ മീനാക്ഷിയ്ക്ക് ദൃശ്യങ്ങൾ ഒരുക്കിയത്. കൈലാഷ് എസ് ഭവവനാണ് എഡിറ്റിംഗ്. അഖിൽ അനിൽകുമാറാണ് സൗണ്ട് ഡിസൈനർ. സുജിത്ത് പറവൂർ. ബിബിൻ കൂടല്ലൂർ എന്നിവർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios