വേറിട്ട പ്രമേയം; ത്രില്ലടിപ്പിച്ച് 'കനക'

പൂർണ്ണമായും ഇന്‍വസ്റ്റിഗേഷന്‍ ക്രൈം ത്രില്ലറായ ചിത്രം ഇതിനോടകം തന്നെ  സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്

malayalam short film kanaka

അന്വേഷണവും ദുരൂഹതയും നിറയുന്ന കഥാപരിസരം കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ് 'കനക' എന്ന  ഹ്രസ്വചിത്രം.  ശിവപ്രസാദ് കാശിമാങ്കുളം സംവിധാനം ചെയ്ത ഹ്രസ്വചിത്രം സുഹൃത്തിന്റെ കാണാതായ അമ്മയെ തേടിയുള്ള യുവാവിന്റെ യാത്രയിലൂടെയാണ് കഥ പറയുന്നത്. പൂർണ്ണമായും ഇന്‍വസ്റ്റിഗേഷന്‍ ക്രൈം ത്രില്ലറായ ചിത്രം ഇതിനോടകം തന്നെ  സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. 

കനക, കമല എന്നീ പേരുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സസ്‌പെന്‍സ് ഒട്ടും ചേരാതെ വേഗത കൈവരിച്ച് മുന്നോട്ട് പോകുന്ന ചിത്രം രണ്ടാം പകുതി പിന്നിടുന്നതോടെ  കൂടുതല്‍ ആകാംക്ഷ നിറയ്ക്കുന്നു. സാങ്കേതികമായി മികച്ച നിലവാരം പുലര്‍ത്തുന്ന ചിത്രം ദൃശ്യങ്ങള്‍ കൊണ്ടും ശബ്ദവിന്യാസം കൊണ്ടും മികച്ചു നില്‍ക്കുന്നു. തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സംവിധായകന് സാധിച്ചു. സരിന്‍ രവീന്ദ്രനാണ് ഛായാഗ്രഹണം. മായാ ആന്‍ ജോസഫ്, ശിവ ഹരിഹരന്‍, യോഗാ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. എഡിറ്റിംഗ് അഫ്സല്‍ മനത്താനത്തും, പശ്ചാത്തല സംഗീതം റിജോ ജോണും നിർവഹിച്ചിരിക്കുന്നു. സൈലന്റ് മേക്കേഴ്സ് പിക്‌ചേഴ്‌സും, എം ഫോര്‍ മെമ്മറീസ് പ്രൊഡക്‌ഷന്‍സും, സനില്‍ സത്യദേവ് ഫിലിംസും  ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൈലന്റ് മേക്കേഴ്സ് പിക്ചേഴ്സാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios