Colour Padam| സിനിമ പോലെ കളറായി 'കളര്‍ പടം'; ശ്രദ്ധനേടി ഷോർട്ട്ഫിലിം
നർമ്മത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു പ്രസാദ് ആണ്.
14 ഡേയ്സ് ഓഫ് ലവ് എന്ന ഹിറ്റ് ഷോർട് ഫിലിമിന്(short film) ശേഷം ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്റെ ബാനറിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'കളർ പടം'(Colour Padam) എന്ന ഷോർട്ട്ഫിലിം റിലീസ് ചെയ്തു. സിനിമാ താരങ്ങളായ അശ്വിൻ ജോസ് (ക്വീൻ, ആദ്യരാത്രി ), മമിത ബൈജു (ഖോ ഖോ, ഓപ്പറേഷൻ ജാവ ) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രാമം പശ്ചാത്തലമാകുന്ന ചിത്രത്തിൽ വീഡിയോഗ്രാഫറായ ദിലീപിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് കളർ പടത്തിന്റെ ഇതിവൃത്തം. കൂടാതെ വിനീത് ശ്രീനിവാസൻ പാടിയ പാട്ടും ചിത്രത്തിന്റെ ആകർഷണമാണ്.
മലയാളത്തിൽ എച്ച് ആർ ഡി ഫോർമാറ്റിൽ ഇറങ്ങുന്ന ഷോർട്ട് ഫിലിം എന്ന പ്രത്യേകതയും കളർ പടത്തിനുണ്ട്. നർമ്മത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു പ്രസാദ് ആണ്. സിനിമാമ്യൂസിക്: ജോയൽ ജോൺസ്, ലിറിക്‌സ്: റിറ്റോ പി. തങ്കച്ചൻ, എഡിറ്റ്: അജ്മൽ സാബു, കോറിയൊഗ്രഫി: റിഷ് ദൻ അബ്ദുൽ റഷീദ്, ഡി ഐ: ഡോൺ ബി. ജോൺസ്, സ്റ്റിൽസ്: അജയ് നിപിന്‍, അസ്സോസിയേറ്റ്: ഷബാസ് റഷീദ്, സനത്ത് ശിവരാജ് കോസ്റ്റുമർ: സിമി ആൻ തോമസ്, മേക്കപ്പ്: സജിനി, സൗണ്ട് ഡിസൈൻ: രാകേഷ് ജനാർദ്ദനൻ, ഫൈനൽ മിക്സ്: വിഷ്ണു രഘു, പോസ്റ്റർ മാമിജോ. അഭിനേതാക്കളായ മിഥുൻ വേണുഗോപാൽ, അഞ്ചു മേരി തോമസ്, അനിൽ നാരായണൻ, പ്രണവ്, ജോർഡി പൂഞ്ഞാർ, റിഗിൽ,അജയ് നിപിൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.
മ്യൂസിക്: ജോയൽ ജോൺസ്, ലിറിക്‌സ്: റിറ്റോ പി. തങ്കച്ചൻ, എഡിറ്റ്: അജ്മൽ സാബു, കോറിയൊഗ്രഫി: റിഷ് ദൻ അബ്ദുൽ റഷീദ്, ഡി ഐ: ഡോൺ ബി. ജോൺസ്, സ്റ്റിൽസ്: അജയ് നിപിന്‍, അസ്സോസിയേറ്റ്: ഷബാസ് റഷീദ്, സനത്ത് ശിവരാജ് കോസ്റ്റുമർ: സിമി ആൻ തോമസ്, മേക്കപ്പ്: സജിനി, സൗണ്ട് ഡിസൈൻ: രാകേഷ് ജനാർദ്ദനൻ, ഫൈനൽ മിക്സ്: വിഷ്ണു രഘു, പോസ്റ്റർ മാമിജോ.