'500 രൂപയില്‍ തുടങ്ങുന്ന ഒരു ലൂപ്പ്'; ശ്രദ്ധേയമാകുന്ന 'കുമ്പിടി'
സയൻസ് ഫിക്ഷൻ സിനിമസീരിയസുകളിൽ കണ്ടുപരിചയിച്ച ലൂപ്പിനെ (Loop) അത്തരമൊരു സാഹചര്യത്തില്‍ അവതരിപ്പിക്കുകയാണ് കുമ്പിടി എന്ന ഷോർട്ഫിലിം.
മൂന്നുപേർ ഉളള സംഘത്തില്‍ നിന്നും ഒരുവൻ പോയാല്‍ ബാക്കി രണ്ടാളും പോയവനെ കുറിച്ച് ഗോസിപ്പ് പറയും എന്നുളളത് പ്രപഞ്ചസത്യമാണ്.അത്തരമൊരു സാഹചര്യത്തിലേക്ക് നേരത്തെ പോയവൻ കടന്നുവന്നാൽ എന്തായിരിക്കും സംഭവിക്കുക?
സയൻസ് ഫിക്ഷൻ സിനിമസീരിയസുകളിൽ കണ്ടുപരിചയിച്ച ലൂപ്പിനെ (Loop) അത്തരമൊരു സാഹചര്യത്തില്‍ അവതരിപ്പിക്കുകയാണ് കുമ്പിടി എന്ന ഷോർട്ഫിലിം. ലഡു എന്ന സിനിമയുടെ സംവിധായകനായ അരുൺജോർജ് കെ ഡേവിഡാണ് ഈ ഹൃസ്വചലച്ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
വിജോ വിജയകുമാർ, കൃഷ്ണദാസ് മുരളി, ആൽസിൻ ബെന്നി എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. ശബരിനാഥ് പുറനാട്ടുകര ഛായഗ്രഹണം നിർവഹിച്ച ഈ ഹൃസ്വചിത്രം മുഴുവനും കാറിനകത്താണ് ചിത്രീകരിച്ചിരിക്കുന്നത്. നന്ദനം സിനിമയില്‍ രണ്ടിടത്ത് ഒരേ സമയം കണ്ടതിനെ ജഗതി അവതരിപ്പിച്ച കഥാപാത്രത്തെ ഇന്നസെന്റ് വിളിക്കുന്ന പേരാണ് കുമ്പിടി.
സൈക്കൊളജിക്കൽ കോമഡി ത്രില്ലർ എന്നൊക്ക വിളിക്കാവുന്ന ഈ ഹൃസ്വചിത്രം പ്രേക്ഷകപ്രശംസ നേടികൊണ്ടിരിക്കുകയാണ്.