ലോക് ഡൗണിലെ മൊബൈൽ പൊല്ലാപ്പ്; കുൽസിതൻ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
അഭയ് കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺ തുടരുമ്പോൾ വ്യത്യസ്‍തമായൊരു ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. കുൽസിതൻ എന്നാണ് യു ട്യൂബിൽ റിലീസ് ചെയ്‍ത ഷോര്‍ട് ഫിലിമിന്റെ പേര്.
അമിതമായ മൊബൈൽ ഉയോഗം മൂലം വീടുകളിൽ പരസ്‍പര സംസാരവും ശ്രദ്ധയും കുറഞ്ഞ് വരുന്നത് വസ്‍തുതയാണ്. പലരും കുൽസിത പ്രവർത്തികൾ (ലഘുവായ നേരമ്പോക്ക് തരത്തിലും വളരെ തീവ്രമായ തലത്തിലും രഹസ്യമായ സൗഹൃദങ്ങളും ആശയവിനിമയങ്ങളും) നടത്തുന്നുമുണ്ട്. അതൊന്നും ലോക് ഡൗണിൽ സാധ്യമല്ല. ഇക്കാര്യം നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് കുൽസിതനിൽ. തിരക്കഥാകൃത്തായ അഭയ കുമാർ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷാജു പി ഉണ്ണിയാണ് ക്യാമറ ജിക്കു ജേക്കബ് പീറ്ററും സംഗീതം ശങ്കർ ശർമയുമാണ്.