സമര്‍പ്പണം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; ഷോര്‍ട്ട് ഫിലിം 'കരുതല്‍'

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സമര്‍പ്പണം എന്ന നിലയില്‍ ഒരു ഹ്രസ്വചിത്രം ഒരുക്കിയിരിക്കുയാണ് ചങ്ങനാശ്ശേരിക്കാരായ ഒരു കൂട്ടം യുവാക്കള്‍. 

karuthal malayalam short film corona

കൊവിഡ് പ്രതിരോധത്തില്‍ മുന്നേറ്റം നടത്താന്‍ കേരളത്തിനായത് നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ കഠിനാധ്വാനം കൊണ്ടുകൂടിയാണ്. ഒരു മഹാമാരിയുടെ മുനമ്പില്‍ സ്വന്തം സുരക്ഷിതത്വത്തിന് അമിതപ്രാധാന്യം നല്‍കാതെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിര്‍ദേശങ്ങള്‍ക്കൊപ്പം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയായിരുന്നു അവരില്‍ പലരും, ഇപ്പോഴുമതെ. അവര്‍ക്കുള്ള സമര്‍പ്പണം എന്ന നിലയില്‍ ഒരു ഹ്രസ്വചിത്രം ഒരുക്കിയിരിക്കുയാണ് ചങ്ങനാശ്ശേരിക്കാരായ ഒരു കൂട്ടം യുവാക്കള്‍. കരുതല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം യുട്യൂബില്‍ ശ്രദ്ധ നേടുന്നുണ്ട്.

കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്ന, പിന്നീട് രോഗബാധ ഉണ്ടായതിനാല്‍ ഐസൊലേഷനില്‍ കഴിഞ്ഞ ഒരു യുവഡോക്ടര്‍ രോഗമൊഴിഞ്ഞ ശേഷം വീണ്ടും തന്‍റെ കൃത്യനിര്‍വ്വഹണത്തിനായി പോവുകയാണ്. എന്നാല്‍ വീട്ടുകാര്‍ അദ്ദേഹത്തെ തടയുന്നു. ഒരിക്കല്‍ രോഗം വന്നത് ചൂണ്ടിക്കാട്ടി അപായസാധ്യത ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹത്തിന്‍റെ പിതാവ്. എന്നാല്‍ തനിക്ക് പോയേ തീരൂവെന്നും അത് എന്തുകൊണ്ടാണെന്നും വിശദീകരിക്കുകയാണ് ഡോക്ടര്‍. അന്‍ഫാസ് മുഹമ്മദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ അഖില്‍ സോമന്‍റേതാണ്. കഥ രാഹുല്‍ ഹരി. ഛായാഗ്രഹണം ചാക്സണ്‍ ചാക്കോ, എല്‍വിന്‍ ജോസഫ്. എഡിറ്റിംഗ് ശ്രീഹരി എസ്. സംഗീതം മിഥുന്‍ സജി റാം. ഷിഹാബ് എം ജമാല്‍, ഡോ: എം ബി മുഹമ്മദ് സാദിഖ്, ആലിയ മറിയം, റജീന ഷൈറാസ് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. മുഹമ്മദ് ഹിഷാം ഫിലിം ഇമാജിന്‍സിന്‍റെ ബാനറിലാണ് നിര്‍മ്മാണം. 

Latest Videos
Follow Us:
Download App:
  • android
  • ios