ചർച്ചയായി 'ഫാന്‍റസി'; ഹ്രസ്വ ചിത്രം വൈറൽ
സജിൽ പി സത്യാനാഥൻ ആണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
ആർ ജെ മൈക്കിനെ കേന്ദ്രകഥാപാത്രമാക്കി സജിൽ പി സത്യാനാഥൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ഫാന്‍റസി. ചുറ്റുമുള്ള സിനിമാ സാധ്യതകളെ ഉപയോഗപ്പെടുത്തി മികച്ച മേക്കിങിലാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. ആർ ജെ മൈക്കിനൊപ്പം നയന വാരിയത് , കൃഷ്ണദാസ് മുരളി , ആന്റോ ചിറയത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രണ്ടു കഥാപാത്രങ്ങളുടെ ജീവിത യാത്രയും അവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന മറ്റു കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയുമാണ് ചിത്രം കഥ പറയുന്നത്
മനോഹരം എന്ന വിനീത് ശ്രീനിവാസൻ സിനിമയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്ത സാമുവേൽ എബിയാണ് ഫാന്‍റസിക്കായി സംഗീതം നിർവഹിച്ചിരിക്കുന്നത്. അവതരണത്തിലെ മികവ് കൊണ്ട് ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.