ചിരിപ്പിക്കാൻ 'ഏക് സന്തുഷ്ട് കുടുംബ്'; ശ്രദ്ധേയമായി മിനി വെബ് സീരീസ്

അഖിലേഷ് ഈശ്വറും ഡോണ അന്നയും നായികാ നായകന്മാരായിയെത്തുന്ന വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് സാരംഗ് വി ശങ്കർ ആണ്

ek santhushta kudumbh web series

കുറച്ച് കുശുമ്പും, ഒത്തിരി സ്നേഹവുമായി കുടുംബ ജീവിതം നയിക്കുന്ന ഒരു ഭാര്യയും ഭർത്താവും, കൂടെ ഭാര്യയുടെ അനിയനും, തരക്കേടില്ലാതെ പോവുന്ന അവരുടെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷമായി ഒരു അതിഥി കടന്ന് വരുന്നതോടെ കാര്യങ്ങൾ ആകെ കുഴപ്പിത്തിലാവുന്നു. ഇത്തരത്തിലുള്ള ഒരു കഥാപശ്ചാത്തലത്തിൽ ഒരുങ്ങിയിരിക്കുന്ന മിനി വെബ് സീരീസാണ് ഏക് സന്തുഷ്ട് കുടുംബ്. 

നടൻ അജു വർഗീസിന്റെ അവതരണത്തോടെയാണ് വെബ് സീരീസ് ആരംഭിക്കുന്നത്. അഖിലേഷ് ഈശ്വറും ഡോണ അന്നയും നായികാ നായകന്മാരായിയെത്തുന്ന വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് സാരംഗ്.വി.ശങ്കർ ആണ്. നിഖിൽ മാധവാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. മാധവൻ അശോകും അനന്തു മണിലാലുമാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 10G മീഡിയയുടെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയ വെബ് സീരീസിന് മികച്ച അഭിപ്രായമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.  
 

Latest Videos
Follow Us:
Download App:
  • android
  • ios