കൈയ്യടി നേടി 'ഈ കാലത്ത് '; പരീക്ഷണ ചിത്രം വൈറൽ
അമൽ സി ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
നിരവധി പരീക്ഷണ സ്വഭാവമുള്ള ഹ്രസ്വ ചിത്രങ്ങൾ ഇറങ്ങിയ സമയമാണ് ലോക്ക് ഡൗൺ കാലം. വ്യത്യസ്ത പ്രമേയമുള്ള ഹ്രസ്വ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.അത്തരത്തിൽ പുതുമയാർന്ന പ്രമേയവുമായി എത്തിയിരിക്കുന്ന ഹ്രസ്വ ചിത്രമാണ് 'ഈ കാലത്ത് '. അമൽ സി ബേബി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം അഭിനേതാക്കൾ ആരും തന്നെ നേരിൽ കാണാതെയും ഒരു സീനിലോ ഒരു ഫ്രയിമിലോ ഒന്നിലധികം അഭിനേതാക്കൾ വരാതെയും എന്നാൽ ഫലത്തിൽ നിരവധി കഥാപാത്രങ്ങൾ ചിത്രത്തിൽ ഉടനീളം വന്ന് പോകുകയും ചെയുന്ന തരത്തിൽ തീർത്തും ഒരു പരീക്ഷണ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്.
അഭിനേതാക്കൾ മൊബൈൽ ക്യാമറ വഴി സ്വയം ഷൂട്ട് ചെയ്താണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നത്. ബാലാജി ശർമ, ആകാശ് ആര്യൻ,സുധീർ സുഫി റൂമി, വിപിൻ കുമാർ കെ എസ്, ഉണ്ണിമായ ടി എസ്, പാർവ്വതി, അനീഷ് നിയോ, അജി കോളോനിയ, അവിനാഷ് ടി എസ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് നിയോ ആണ്, എഡിറ്റിംഗ് അഭിലാഷ് മാനന്തവാടി, മ്യൂസിക് സിബു സുകുമാരൻ. വ്യത്യസ്തമായ കഥകൊണ്ടും ആവിഷ്കാരം കൊണ്ടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.