ധ്രുവ- വ്യാഖ്യാനങ്ങള്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്ത് ഒരു ഹ്രസ്വ ചിത്രം
രാഹുല്‍ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്.
പ്രേക്ഷകര്‍ക്ക് വ്യാഖ്യാനിക്കാൻ വിട്ടുകൊടുത്തുള്ള ആഖ്യാനത്തില്‍ ഒരു ഹ്രസ്വ ചിത്രം. ധ്രുവ എന്ന ഹ്രസ്വ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്.
ഒരോരുത്തരുടെയും ശീലങ്ങളിലൂടെ, മനോഭാവങ്ങളിലൂടെ വ്യാഖ്യാനങ്ങളിലേക്ക് സ്വയം എത്തിച്ചേരാമെന്ന സൂചനകള്‍ നല്‍കിയാണ് ധ്രുവ എന്ന ഹ്രസ്വ ചിത്രം പൂര്‍ത്തിയാകുന്നത്. രാഹുല്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. രാഹുലിന്റെ തന്നെ കഥയ്‍ക്ക് ലക്ഷ്‍മി പി തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു.