പ്രധാന വേഷങ്ങളിൽ ദീപ തോമസ്, ഉണ്ണി ലാലു; 'ഒപ്പീസ് ചൊല്ലാൻ വരട്ടെ'
ദീപ തോമസ്, ഉണ്ണി ലാലു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഒപ്പീസ് ചൊല്ലാന്‍ വരട്ടെ' എന്ന ഹ്രസ്വചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ദീപ തോമസ്, ഉണ്ണി ലാലു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഒപ്പീസ് ചൊല്ലാന്‍ വരട്ടെ' എന്ന ഹ്രസ്വചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂരജ് കെ.ആർ. ആണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.
റൊമാൻസ് കോമഡി വിഭാഗത്തില്‍പ്പെടുന്ന ഹ്രസ്വ ചിത്രം നിര്‍മിക്കുന്നത് ബ്ലോക്ക്ബസ്റ്റർ ഫിലിംസ് ആണ്. യൂട്യൂബ് റിലീസ് ആയാണ് ഒപ്പീസ് ചൊല്ലാൻ വരട്ടെയൊരുക്കുന്നത്. ഛായാഗ്രഹണം ആശംസ് എസ്.പി, സംഗീതം അലോഷ്യ പീറ്റർ, എഡിറ്റിങ് നബു ഉസ്മാൻ.
Read more: 'ജീവിതത്തേക്കാള്‍ വലിയ പരീക്ഷയില്ല'; ശ്രദ്ധ നേടി ഹ്രസ്വചിത്രം 'ഒരു നിമിഷം'
ഇത് വല്ലാത്തൊരു 'കൊലച്ചതി'; ശ്രദ്ധനേടി ഹ്രസ്വ ചിത്രം
അനസ് റഷാദ് സംവിധാനം ചെയ്ത 'കൊലച്ചതി'(KOLACHATHI ) എന്ന ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. മതസഹിഷ്ണുതയെ കുറിച്ചും അസഹിഷ്ണുതയെ കുറിച്ചും അതിനോടുള്ള ചില വിമത സമീപനങ്ങളെ കുറിച്ചും പറയുന്ന ചിത്രമാണ് കൊലച്ചതി.
എട്ട് മിനിറ്റും 40 സെക്കന്റും ദൈർഘ്യമുള്ള ചിത്രം കഴിഞ്ഞ മാസമായിരുന്നു പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഷിഫാരത്ത് കഥയെഴുതിയ ചിത്രം നിർമിച്ചിരിക്കുന്നത് ബിജോൺ കെ വിനോദാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയാണ് അനസ് റഷാദ്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഡിസൈൻ കമ്പനിയുടെ ഭാഗമായ ഇദ്ദേഹം, ക്രിയേറ്റീവ് ഡയറക്ടർ, ചലച്ചിത്ര നിർമ്മാതാവ്, ഗ്രാഫിക് ഡിസൈനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡോപ്പ്: കിരൺ ഉണ്ണികൃഷ്ണൻ, എഡിറ്റർ: നിരഞ്ജൻ ബെന്നി അമൃത, ശബ്ദം: അശോക് പോണപ്പൻ, സംഗീതം: ശേഖർ സുധീർ, വർണ്ണം: ജോയ്നർ തോമസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Shruti Haasan : 'ഞാന്‍ ഗുരുതരാവസ്ഥയിലല്ല'; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശ്രുതി ഹാസന്‍