'ഏകാന്തവാസവും അതിജീവനവും'; ഹ്രസ്വ ചിത്ര തിരക്കഥാ മത്സരവുമായി ചലച്ചിത്ര അക്കാദമി
തിരഞ്ഞെടുക്കപ്പെടുന്ന ഓരോ തിരക്കഥയ്ക്കും ചിത്രീകരണത്തിന് 50,000 സരൂപ വീതം അക്കാദമി സാമ്പത്തികസഹായം നല്‍കും. തിരക്കഥാകൃത്തുക്കള്‍ക്കോ അവര്‍ തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്കോ ചിത്രങ്ങള്‍ സംവിധാനം ചെയ്യാം.
കൊവിഡ് 19 പ്രതിരോധത്തിന്‍റെ കേരള മാതൃകയെ രേഖപ്പെടുത്തിവെക്കുക എന്ന ഉദ്ദേശത്തോടെ ചലച്ചിത്ര അക്കാദമി ഒരു ഹ്രസ്വ ചിത്ര തിരക്കഥ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഏകാന്തവാസവും അതിജീവനവും എന്നതായിരിക്കണം തിരക്കഥകളുടെ വിഷയം. ദൈര്‍ഘ്യം പത്ത് മിനിറ്റില്‍ കൂടാന്‍ പാടില്ല.
മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള തിരക്കഥകള്‍ സമര്‍പ്പിക്കാം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പൊതുവിഭാഗം, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. രണ്ട് വിഭാഗങ്ങളില്‍ നിന്നുമായി പത്ത് തിരക്കഥകള്‍ തെരഞ്ഞെടുക്കും. ഇതില്‍ മൂന്നെണ്ണം വിദ്യാര്‍ഥികളില്‍ നിന്നായിരിക്കും. ഹൈസ്‍കൂള്‍ ക്ലാസുകള്‍ മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പൊതുവിഭാഗത്തിന് പ്രായപരിധി ഇല്ല.
ചലച്ചിത്ര മേഖലയിലെ പ്രമുഖരടങ്ങുന്ന ജൂറയുടേതാവും തെരഞ്ഞെടുപ്പെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ തിരക്കഥയ്ക്കും ചിത്രീകരണത്തിന് 50,000 സരൂപ വീതം അക്കാദമി സാമ്പത്തികസഹായം നല്‍കും. തിരക്കഥാകൃത്തുക്കള്‍ക്കോ അവര്‍ തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്കോ ചിത്രങ്ങള്‍ സംവിധാനം ചെയ്യാം. തിരഞ്ഞെടുക്കുന്ന ഹ്രസ്വചിത്രങ്ങള്‍ തിരുവനന്തപുരത്ത് നടക്കുന്ന അടുത്ത അന്തര്‍ദേശീയ ഡോക്യുമെന്‍ററി, ഹ്രസ്വ ചിത്ര മേളയില്‍ ഒരു പ്രത്യേക പാക്കേജ് ആയി പ്രദര്‍ശിപ്പിക്കും. തിരക്കഥകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി മെയ് അഞ്ച്. തിരക്കഥകള്‍ cifra.ksca@gmail.com എന്ന വിലാസത്തില്‍ അയക്കണം. കേരളത്തിന്‍റെ അതിജീവനശ്രമങ്ങളെ ലോകത്തിനു മുന്നില്‍ കലാമൂല്യത്തോടെ അവതരിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യമെന്ന് സാംസ്‍കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.