Cake Short Film : ഹ്രസ്വചിത്രം 'കേക്ക്' ശ്രദ്ധേയമാകുന്നു

മുന്‍കാലത്ത് കഴിച്ച കേക്കിന്‍റെ മധുരം ഇന്നും നാവില്‍ തങ്ങിനില്‍ക്കുന്ന ഒരു വൃദ്ധയായ അമ്മയുടെയും, പണിയില്ലാതെ കാശിന്‍റെ ഞെരുക്കത്തിലായ ഓട്ടോക്കാരനുമാണ് കഥ ആരംഭിക്കുമ്പോള്‍. 

Cake Christmas short film

ക്രിസ്മസിന് എത്തിയ ഹ്രസ്വചിത്രം 'കേക്ക്' ശ്രദ്ധേയമാകുന്നു. ജോയ്മൂവി പ്രൊഡക്ഷൻസ് അവതരിപ്പിച്ച കേക്ക് എന്ന ഹ്രസ്വചിത്രത്തില്‍ സംവിധായകൻ ജിയോ ബേബി, സരിത കുക്കു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സാഗർ സത്യൻ സംവിധാനവും തിരക്കഥയും നിർവഹിച്ച ഹ്രസ്വചിത്രത്തിൽ ലീന ആന്റണി, ബേബി ഇഷാനി, സുനിത, ശരണ്യ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവരാണ് ഈ ഹ്രസ്വചിത്രം നിർമിച്ചത്.

മുന്‍കാലത്ത് കഴിച്ച കേക്കിന്‍റെ മധുരം ഇന്നും നാവില്‍ തങ്ങിനില്‍ക്കുന്ന ഒരു വൃദ്ധയായ അമ്മയുടെയും, പണിയില്ലാതെ കാശിന്‍റെ ഞെരുക്കത്തിലായ ഓട്ടോക്കാരനുമാണ് കഥ ആരംഭിക്കുമ്പോള്‍. ‘ആഗ്രഹങ്ങൾ സാധിക്കാത്ത മനുഷ്യർ പാതിചത്തതുപോലെയാ’ണെന്ന്. ഇനിയൊരു ക്രിസ്മസ്സിന് താൻ ഈ ലോകത്തുണ്ടാവരുതേയെന്നു പ്രാ‍ർഥിക്കുന്ന അമ്മയ്ക്ക് ക്രിസ്മസ് കേക്ക് വേണമെന്നതാണ് ആഗ്രഹം. 

ഫോണിലെ കോൺടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്ത അപ്രതീക്ഷിത വ്യക്തിയില്‍ നിന്നും സ്നേഹ സമ്മാനം എത്തും എന്ന ഓപ്പണ്‍ എന്‍റിംഗിലാണ് പതിമൂന്ന് മിനുട്ടുള്ള ചിത്രം അവസാനിക്കുന്നത്. കൂട്ടായ്മയുടെ സ്നേഹത്തിന്‍റെ സന്ദേശം നല്‍കുന്ന ക്രിസ്മസ് നാളുകളില്‍ അതേ ഊഷ്മളതയാണ് 'കേക്ക്'എന്ന ചിത്രവും അവതരിപ്പിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios