ഭാര്യയ്ക്ക് ബാധ കയറിയാൽ എന്താകും? ശ്രദ്ധനേടി ബിലഹരിയുടെ ‘തുടരും 2’
അള്ള് രാമേന്ദ്രൻ , കുടുക്ക് 2025 തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ബിലഹരി.
സംവിധായകൻ ബിലഹരി ഒരുക്കിയ തുടരും എന്ന ഹിറ്റ് ഹ്രസ്വചിത്രത്തിനു ശേഷം രണ്ടാം ഭാഗവുമായി അണിയറ പ്രവർത്തകർ. ദമ്പതികൾക്കിടയിൽ സ്ത്രീകളുടെ സ്‌ഥാനം ഏതു വരെ എന്ന വിഷയമാണ് ആദ്യ ഭാഗത്തില്‍ ഉൾക്കൊള്ളിച്ചിരുന്നത്. പ്രമേയം ഒന്നു തന്നെയെങ്കിലും ഇത്തവണ ഹൊറർ കോമഡി മൂഡ് ആണ് ചിത്രത്തിനു ഉള്ളത്. സ്വാസികയും റാം മോഹനുമാണ് അഭിനേതാക്കൾ.
അള്ള് രാമേന്ദ്രൻ , കുടുക്ക് 2025 തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ബിലഹരി. സൈറ ബാനു എന്ന സിനിമയിലൂടെ പ്രശസ്‌തനായ ഛായാഗ്രാഹകൻ അബ്ദുൾ റഹിമാണ് ക്യാമറ, സംഗീതം ഭൂമി. ശ്യാം നാരായണൻ രചന, എഡിറ്റർ വിനു കെ സനിൽ , സിങ്ക് സൗണ്ട് റോമ്ലിൻ, കളറിസ്റ്റ് അർജുൻ മേനോൻ.
എന്തിനും ഏതിനും ഭാര്യയെ കുറ്റം പറയുന്ന ഭർത്താവിനെയും പെൺകുട്ടി അനുഭവിക്കേണ്ടി വരുന്ന മാനസിക ബുദ്ധിമുട്ടുകളും അവളുടെ അതിജീവനവും ആയിരുന്നു ആദ്യ ചിത്രം പറഞ്ഞത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona