ഷൂസിന് നിര്‍മ്മല്‍ പാലാഴിയുടെ ശബ്ദം! 'അവസ്ഥ' ഷോര്‍ട്ട് ഫിലിം

'അവസ്ഥ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഷൂസും അതിന്‍റെ ഉടമസ്ഥനും തമ്മിലുള്ള സംഭാഷണമാണ്! ഷൂസിന് ചലച്ചിത്രതാരം നിര്‍മ്മല്‍ പാലാഴിയുടെ ശബ്ദവുമാണ്!

avastha short film

ലോക്ക് ഡൗണ്‍ കാലം ഷോര്‍ട്ട് ഫിലിമുകളുടെ ചാകരക്കാലം കൂടിയായിരുന്നു. പുറംചിത്രീകരണം ഒഴിവാക്കി വേറിട്ട ചിന്തകള്‍ പങ്കുവച്ച നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ ഇക്കാലയളവില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ കൗതുകം പകരുന്ന ലളിതമായ ഒരു ഹ്രസ്വചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

'അവസ്ഥ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഷൂസും അതിന്‍റെ ഉടമസ്ഥനും തമ്മിലുള്ള സംഭാഷണമാണ്! ഷൂസിന് ചലച്ചിത്രതാരം നിര്‍മ്മല്‍ പാലാഴിയുടെ ശബ്ദവുമാണ്! കൊറോണക്കാലത്ത് പുറത്തിറങ്ങാതെ ബോറടിച്ചിരിക്കുന്ന ഷൂസ് ഉടമസ്ഥനോട് തന്‍റെ പ്രയാസം സംസാരിക്കുകയാണ്. ജയസൂര്യയടക്കമുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

ദേവരാജ് ദേവ് സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഷ്‍റഫ് പാലാഴിയാണ്. എഡിറ്റിംഗ് സുനീഷ് പെരുവയല്‍. 

Latest Videos
Follow Us:
Download App:
  • android
  • ios