സ്വപ്‌നങ്ങൾ കൂട്ടിവെച്ചൊരു 'അത്താഴം' , മനോഹരമായ ഹ്രസ്വ ചിത്രം കാണാം
'അത്താഴം' എന്ന മനോഹരമായ ഹ്രസ്വ ചിത്രം കാണാം.
ലോക്ക് ഡൗണ്‍ കാലത്ത് നമുക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും പ്രവാസികള്‍ക്ക് അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങളും ആകുലതകളും, ഒരു നാട്ടുമ്പുറത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു കൊച്ചു ചിത്രമാണ് 'അത്താഴം'.
സിനിമയുടെ സാങ്കേതികതകൾ അത്രകണ്ട് ഉപയോഗിക്കാതെ ഓരോ ഫ്രെയിമും ഉൾക്കാഴ്‍ചയോടെ കഥയുടെ വഴികളിലൂടെ, കാഴ്‍ചക്കാർക്ക് കാട്ടിത്തരികയാണ് സുധീപ് എന്ന സംവിധായകൻ. സിനിമയോടുള്ള ഇഷ്‍ടം മാത്രമാണ് ഇങ്ങനെ ഒരു സിനിമ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് സുധീപ് പറയുന്നു. കാർട്ടൂണിസ്റ്റ് ബിനോയ് മട്ടന്നൂർ ആണ് അത്താഴത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ഇന്നത്തെ സാമൂഹിക പശ്ചാത്തലവും, വൈറസിന് എതിരെയുള്ള പോരാട്ടവും, മാനുഷിക ബന്ധങ്ങളും, ഇതിൽ പ്രതിപാദിക്കുന്നുണ്ട്.