കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്?; ശാസ്ത്ര ലോകത്തെ കുഴപ്പിച്ച ചോദ്യത്തിനുത്തരം കിട്ടിയെന്ന് ശാസ്ത്രജ്ഞര്‍!
അമ്നിയോട്ടുകളുടെ (മുട്ടയിടുന്ന നട്ടെല്ലുള്ള ജന്തുക്കൾ) അതിജീവന വിജയത്തിൽ നിർണായകമായത് കടുപ്പമുള്ള തോടോടുകൂടിയുള്ള മുട്ടകളാണെന്ന നിലവിലുള്ള വിശ്വാസത്തെ വെല്ലുവിളിക്കുന്നതാണ് നാൻജിംഗ് സർവകലാശാലയിലെ ഗവേഷകരുമായി ചേർന്നുള്ള കണ്ടെത്തൽ.
കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്. ജൈവ പരിണാമത്തെ ഏറ്റവും കുഴപ്പിച്ച ചോദ്യങ്ങളിലൊന്നായിരുന്നു ഇത്. ശാസ്ത്രജ്ഞർ മുതൽ സ്കൂൾ കുട്ടികൾ വരെ എല്ലാവരും ഈ ചോദ്യത്തിന് മുന്നിൽ തലപുകഞ്ഞിട്ടുണ്ട്. എന്നാൽ, ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചെന്ന അവകാശവുമായി ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുകയാണ്. ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ ഗവേഷകരാണ് ഈ സംജ്ഞക്ക് ഉത്തരം ലഭിച്ചതായി അവകാശപ്പെടുന്നത്. ഇവരുടെ കണ്ടുപിടുത്തമനുസരിച്ച് ആധുനിക പക്ഷികളുടെയും ഉരഗങ്ങളുടെയും ആദ്യകാല പൂർവികർ മുട്ടയിടുന്നതിനേക്കാൾ മുമ്പ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കാമെന്നാണ് കണ്ടെത്തൽ.
കണ്ടുപിടിത്തത്തെ കുറിച്ച് വിശദമായി പഠിക്കുന്ന പഠനം ജേർണൽ നേച്ചർ ഇക്കോളജി ആൻഡ് എവല്യൂഷനിൽ പ്രസിദ്ധീകരിച്ചു. അമ്നിയോട്ടുകളുടെ (മുട്ടയിടുന്ന നട്ടെല്ലുള്ള ജന്തുക്കൾ) അതിജീവന വിജയത്തിൽ നിർണായകമായത് കടുപ്പമുള്ള തോടോടുകൂടിയുള്ള മുട്ടകളാണെന്ന നിലവിലുള്ള വിശ്വാസത്തെ വെല്ലുവിളിക്കുന്നതാണ് നാൻജിംഗ് സർവകലാശാലയിലെ ഗവേഷകരുമായി ചേർന്നുള്ള കണ്ടെത്തൽ. ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എർത്ത് സയൻസസിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ കടുപ്പമുള്ളതും മൃദുവായതുമായ മുട്ടയിടുന്ന 51 സ്പീഷീസുകളുടെ ഫോസിലും 29 ജീവജാലങ്ങളെയും പഠനത്തിന് വിധേയമാക്കി. സസ്തനികൾ, ലെപിഡോസൗറിയ (പല്ലികൾ, മറ്റ് ഉരഗങ്ങൾ), ആർക്കോസൗറിയ (ദിനോസറുകൾ, മുതലകൾ, പക്ഷികൾ) എന്നിവയുൾപ്പെടെ അമ്നിയോട്ടയുടെ എല്ലാ വിഭാഗങ്ങളും വിവിപാരസ് (പ്രസവിക്കുന്ന) ആണെന്നും അവയുടെ ശരീരത്തിൽ ഭ്രൂണങ്ങൾ നിലനിർത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുവെന്നും പഠനം കാണിക്കുന്നു.
സസ്തനികൾ ഉൾപ്പെടെ അമ്നിയോട്ടയുടെ എല്ലാ വിഭാഗവും അവയുടെ ശരീരത്തിൽ ഭ്രൂണങ്ങൾ ദീർഘകാലത്തേക്ക് നിലനിർത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചതായും പഠനം തെളിയിച്ചു. കഠിനമായ പുറംതൊലിയുള്ള മുട്ട പലപ്പോഴും പരിണാമത്തിലെ ഏറ്റവും നിർണായകമായ ഘട്ടമാണെന്നും ആത്യന്തികമായി ഭ്രൂണത്തിന് സംരക്ഷണം നൽകാനാണെന്നും ഈ ഗവേഷണം സൂചിപ്പിക്കുന്നു. അമ്നിയോട്ടിക് മുട്ട, നിലവിലുള്ള ഉഭയജീവികളുടെ അനാമ്നിയോട്ടിക് മുട്ടയിൽ നിന്ന് വളരെ വ്യത്യസ്തമാണെന്നും പറയുന്നു.
ക്ലാസിക് ഉരഗമുട്ട മാതൃക ഇനി പ്രസക്തമല്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയ ബ്രിസ്റ്റോൾ സർവകലാശാലയിലെ പ്രൊഫസർ മൈക്കൽ ബെന്റൺ പറഞ്ഞു. ആദ്യത്തെ അമ്നിയോട്ടുകൾ വളർന്നുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ കുറച്ചോ കൂടുതലോ കാലത്തേക്ക് സംരക്ഷിച്ച് നിലനിർത്താൻ കഠിനമായ പുറംതൊലിയുള്ള മുട്ടയേക്കാൾ കൂടുതൽ ആശ്രയിച്ചിരുന്നത് ഉൾവശത്തെയായിരുന്നുവെന്നും പറയുന്നു.
ചിലപ്പോൾ, അടുത്ത ബന്ധമുള്ള ജീവിവർഗ്ഗങ്ങൾ രണ്ട് സ്വഭാവങ്ങളും കാണിക്കുന്നു. പല്ലികൾക്ക് ഊഹിച്ചതിലും വളരെ എളുപ്പത്തിൽ മുട്ടയിടാൻ കഴിയുമെന്നും പ്രോജക്ട് ലീഡർ പ്രൊഫസർ ബായു ജിയാങ് കൂട്ടിച്ചേർത്തു.